Qatar
ബീച്ച് 974-ൽ 10 ദിവസത്തെ സമ്മർ ഇവന്റ് നാളെ മുതൽ; സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ദിവസങ്ങളുമുണ്ടാകും

മുനിസിപ്പാലിറ്റി മന്ത്രാലയം 2025 ജൂലൈ 24 മുതൽ ഓഗസ്റ്റ് 2 വരെ 974 ബീച്ചിൽ 10 ദിവസത്തെ ആഘോഷങ്ങളുമായി സമ്മർ ഇവന്റ് സംഘടിപ്പിക്കുന്നു.
സ്വകാര്യതക്ക് തടസം വരാതെ രസകരമായ പ്രവർത്തനങ്ങളും വിനോദവും ഉൾപ്പെടുന്ന മികച്ച ബീച്ച് എക്‌സ്പീരിയൻസ് ഈ പരിപാടി വാഗ്‌ദാനം ചെയ്യുന്നു.
സുരക്ഷിതമായ അന്തരീക്ഷത്തിൽ ബീച്ച് ആസ്വദിക്കാൻ കഴിയുന്ന, സ്ത്രീകൾക്ക് മാത്രമായുള്ള പ്രത്യേക ദിവസങ്ങളുമുണ്ട്.
സ്ത്രീകൾക്ക് മാത്രമുള്ള ദിവസങ്ങൾ:
2025 ജൂലൈ 26
2025 ജൂലൈ 29
2025 ഓഗസ്റ്റ് 2
പ്രവേശന ഫീസ്:
മുതിർന്നവർ: QR 35
14 വയസ്സിന് താഴെയുള്ള കുട്ടികൾ: QR 15
6 വയസ്സിന് താഴെയുള്ള കുട്ടികൾ: സൗജന്യം
അംഗഭംഗം സംഭവിച്ചവർ: സൗജന്യം
VIP കാർ ആക്‌സസ്: QR 150
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t