Qatar

സ്റ്റോർ കുത്തിത്തുറന്ന് കവർച്ച: അറബിയെ അറസ്റ്റ് ചെയ്തു; സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ നിർദ്ദേശം

ഒരു കൊമേഴ്‌സ്യൽ സ്റ്റോറിൽ നിന്ന് പണം കവർന്ന അറബ് പൗരനായ ഒരാളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തു.

ചുറ്റിക, സ്ക്രൂഡ്രൈവർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കടയുടെ ജനൽ തകർത്ത ശേഷം സേഫിൽ നിന്ന് പണം മോഷ്ടിക്കുകകായിരുന്നു ഇയാൾ.

കുറ്റം സമ്മതിച്ച പ്രതിയുടെ കയ്യിൽ നിന്ന് മോഷ്ടിച്ച തുകയുടെ ഒരു ഭാഗം കണ്ടെത്തി.  തുടർനുള്ള് നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്.

സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ എല്ലാ വാണിജ്യ സ്റ്റോർ ഉടമകളോടും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button