ഖത്തറിലേക്കെത്തുന്ന സന്ദർശകരിൽ 50 ശതമാനവും ജിസിസി-അറബ് രാജ്യങ്ങളിൽ നിന്ന്, യൂറോപ്പും ഏഷ്യയും തൊട്ടു പിന്നിൽ
2024 മൂന്നാം പാദത്തിൽ, ഖത്തറിലെ സന്ദർശകരിൽ 43% ജിസിസി രാജ്യങ്ങളിൽ നിന്നാണ് വന്നതെന്ന് ഖത്തർ ടൂറിസത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം 7% മറ്റ് അറബ് രാജ്യങ്ങളിൽ നിന്നാണ് വന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഖത്തറിലേക്കുള്ള രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ 26 ശതമാനം വർധനവുണ്ടായി. GCC സന്ദർശകരാണ് ഏറ്റവും വലിയ ഗ്രൂപ്പ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
യൂറോപ്പിൽ നിന്നുള്ള സന്ദർശകർ മൊത്തം 22% ആണ്, 6% അമേരിക്കയിൽ നിന്നും 20% ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നും 2% ആഫ്രിക്കയിൽ നിന്നും വന്നു.
ഖത്തറിലെ ഹോട്ടൽ ഒക്ക്യൂപ്പൻസി ജനുവരി മുതൽ സെപ്റ്റംബർ വരെ ശരാശരി 66% ആണ്, 2023 മുതൽ ഡിമാൻഡിൽ 23% വർദ്ധനവ് കാണിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റൂം നൈറ്റ് സെയിൽ 26% വർദ്ധിച്ചു. സന്ദർശകരിൽ 54% വിമാനമാർഗവും 39% കരമാർഗവും 7% കടൽ മാർഗവും എത്തി.
ഈ വർഷം ഇതുവരെ, ഖത്തർ 3.6 ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്‌തു, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26.1% വർധനവുണ്ട്. ഖത്തറിലെ എക്കാലത്തെയും ഉയർന്ന സന്ദർശകരുടെ എണ്ണം 2023 ൽ ആയിരുന്നു, 4 ദശലക്ഷം സന്ദർശകരാണ് ആ വർഷം എത്തിയത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp