പരിസ്ഥിതി ലോല പ്രദേശത്ത് കുടുങ്ങിയ 4 ഹെവി വാഹനങ്ങൾ പിടിച്ചെടുത്തു
പരിസ്ഥിതിലോല പ്രദേശത്ത് ചെളി നിറഞ്ഞ മണ്ണിൽ കുടുങ്ങിയ നാല് ഹെവി വാഹനങ്ങൾ പിടിച്ചെടുത്തു. രണ്ട് ടാങ്കറുകൾ, ഒരു സിമന്റ് മിക്സർ, ഒരു ഡമ്പർ ട്രക്ക് എന്നിവ ഉൾപ്പെടുന്ന 4 വാഹനങ്ങൾ അടുത്തിടെ പെയ്ത മഴയിൽ ചതുപ്പ് നിറഞ്ഞ പ്രതലത്തിൽ ഒറ്റപ്പെടുകയായിരുന്നു.
എന്തുകൊണ്ടാണ് ട്രക്കുകൾ ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നതെന്നതിന് ഒരു കാരണവും നൽകിയിട്ടില്ല. ഖത്തറി വൈൽഡ് ലൈഫ് സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ചട്ടം ലംഘിച്ചതിനാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വന്യജീവി വികസന വകുപ്പിന്റെ വന്യജീവി പുനരധിവാസ യൂണിറ്റാണ് പിടികൂടിയത്.
ലൊക്കേഷനുകൾ പരസ്യമാക്കിയിട്ടില്ലാത്ത പ്രദേശങ്ങൾ പാരിസ്ഥിതികമായി സെൻസിറ്റീവ് ആണെന്നും ഖത്തറിന്റെ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിൽ പ്രധാനമാണെന്നും അധികൃതർ വിശദീകരിച്ചു.
ഹെവി വെഹിക്കിൾ ഡ്രൈവർമാരോടും ക്യാമ്പ് ചെയ്യുന്നവരോടും പരിസ്ഥിതി ലോല പ്രദേശങ്ങളിലേക്ക് വാഹനങ്ങൾ ഓടിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB