ദോഹ: ബിർകത്ത് അൽ-അവാമറിലെ 3 വെയർഹൗസുകൾ 14 ദിവസത്തേക്ക് അടച്ചിടുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ആവശ്യമായ ലൈസൻസിംഗ് ഇല്ലാതെ വെയർഹൗസുകൾ വാണിജ്യ പ്രവർത്തനം നടത്തിയതിനാണ് അടച്ചിടൽ.
വാണിജ്യ, വ്യാവസായിക, കടകൾ, വഴിയോര കച്ചവടം എന്നിവ സംബന്ധിച്ച 2015 ലെ നിയമം നമ്പർ (5) ലംഘിച്ചതിനാലാണ് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്.