മൂന്നു ദിവസത്തിനുള്ളിൽ മുപ്പത് ടണ്ണോളം മാമ്പഴം വിറ്റു; ബംഗ്ലാദേശി മാംഗോ ഫെസ്റ്റിവൽ വലിയ വിജയത്തിലേക്ക്

അൽ ഹംബ എക്‌സിബിഷൻ എന്നറിയപ്പെടുന്ന ബംഗ്ലാദേശി മാംഗോ ഫെസ്റ്റിവലിന്റെ ആദ്യത്തെ എഡിഷൻ ഇപ്പോൾ സൂഖ് വാഖിഫിൽ നടക്കുകയാണ്. പരിപാടിക്ക് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. ഏകദേശം മുപ്പത്തിനായിരത്തിൽ അധികം പേർ എക്‌സിബിഷൻ സന്ദർശിച്ച ആദ്യ മൂന്ന് ദിവസങ്ങളിൽ 29 ടണ്ണിലധികം മാമ്പഴം വിറ്റു.
സൂഖ് വാഖിഫ് മാനേജ്‌മെന്റിന്റെ കണക്കനുസരിച്ച്, ആദ്യ ദിവസം 8,700 കിലോഗ്രാം മാമ്പഴവും രണ്ടാം ദിവസം 11,300 കിലോഗ്രാം മാമ്പഴവും മൂന്നാം ദിവസം 9,700 കിലോഗ്രാം മാമ്പഴവും വിറ്റു – ആകെ 29,700 കിലോഗ്രാം. ആദ്യ ദിവസം 7,000, രണ്ടാം ദിവസം 12,200, മൂന്നാം ദിവസം 12,500 എന്നിങ്ങനെയായിരുന്നു സന്ദർശകരുടെ എണ്ണം.
സൂഖ് വാഖിഫിന്റെ കിഴക്കൻ സ്‌ക്വയറിൽ നടക്കുന്ന ഈ ഫെസ്റ്റിവൽ ജൂലൈ 1 വരെ തുടരും. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസും (പിഇഒ) ബംഗ്ലാദേശ് എംബസിയും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള 20 വ്യത്യസ്ത തരം മാമ്പഴങ്ങളും മറ്റ് പഴങ്ങളും മാമ്പഴം കൊണ്ടുണ്ടാക്കിയ ഉൽപ്പന്നങ്ങളും ഈ മേളയിൽ പ്രദർശിപ്പിക്കുന്നു.
അമ്രപാലി, ലാംഗ്ര, കാറ്റിമോൺ, ഖിർസപത്, ഫാസ്ലി, ഗോപാൽഭോഗ്, ഹരിഭംഗ, ഹിമാഷാഗോർ തുടങ്ങിയ മാമ്പഴ ഇനങ്ങളും ലഭ്യമാണ്. ലിച്ചി, ചക്ക, പേര, ഡ്രാഗൺ ഫ്രൂട്ട്, പൈനാപ്പിൾ, ബക്കൗറിയ മോട്ട്ലെയാന തുടങ്ങിയ പഴങ്ങളും വിൽപ്പനയിലുണ്ട്.
മിക്ക വിൽപ്പനക്കാരും ബംഗ്ലാദേശിൽ നിന്ന് നേരിട്ട് വന്നവരാണ്, ഉയർന്ന ഗുണനിലവാരം ഉറപ്പാക്കാൻ പഴങ്ങൾ പ്രത്യേക വിമാനങ്ങളിൽ കൊണ്ടുവരുന്നു. ബംഗ്ലാദേശിലെ മാമ്പഴ വിളവെടുപ്പ് സീസണിൽ നടക്കുന്ന ഈ ഫെസ്റ്റിവൽ ഖത്തറിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. താങ്ങാവുന്ന വിലയിൽ നല്ല നിലവാരമുള്ള മാമ്പഴങ്ങൾ പ്രോത്സാഹിപ്പിക്കുകയും വിൽപ്പനക്കാർക്കിടയിൽ മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
പഴങ്ങൾ പുതുമയോടെ സൂക്ഷിക്കുന്നതിനും മറ്റുമായി എക്‌സിബിഷൻ സ്ഥലത്ത് കൂളിംഗ് സംവിധാനങ്ങളുണ്ട്. ഫെസ്റ്റിവൽ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും അവധി ദിവസങ്ങളിൽ രാത്രി 10 വരെയും തുറന്നിരിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon