തകർന്ന കെട്ടിടത്തിൽ കുടുങ്ങിയ 2 സ്ത്രീകളെയും പുറത്തെത്തിച്ചു
ദോഹ: ദോഹയിലെ ബിൻ ദുർഹാം ഏരിയയിൽ (മൻസൂറ) തകർന്ന് വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെയും ജീവനോടെ പുറത്തെത്തിച്ചതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. നേരത്തെ 12 കുടുംബങ്ങളെ ഇങ്ങനെ രക്ഷിച്ചിരുന്നു.
ആവശ്യമായ വൈദ്യചികിത്സ ലഭ്യമാക്കുന്നതിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നതായും MoI പറഞ്ഞു. ബുധനാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ ഒരാൾ മരിച്ചിരുന്നു.
തകർച്ചയുടെ സമയത്ത് കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അറ്റകുറ്റപ്പണികൾക്ക് ഉത്തരവാദികളായ കക്ഷികൾക്ക് ആവശ്യമായ പെർമിറ്റുകൾ ഉണ്ടെന്ന് ഉറപ്പാക്കാനും അവരുടെ പ്രവർത്തനങ്ങൾ കെട്ടിടത്തിന്റെ തകർച്ചയിൽ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് നിർണ്ണയിക്കാനും ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ