നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തറിന്റെ വ്യോമ സുരക്ഷയ്ക്കായി ഒരുക്കിയ യുദ്ധവിമാനങ്ങൾ ഖത്തറിൽ പറന്നിറങ്ങി. ഖത്തർ-യുകെ സംയുക്ത ടൈഫൂൺ സ്ക്വാഡ്രണി (12 സ്ക്വാഡ്രൺ) ന് ദുഖാൻ എയർബേസിൽ ഖത്തർ അമീരി എയർഫോഴ്സ് സ്വീകരണം നൽകി.
ഖത്തറും യുകെയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് യുദ്ധവിമാനങ്ങളുടെ വരവ്. ഖത്തരി അമീരി എയർഫോഴ്‌സും യുകെ റോയൽ എയർഫോഴ്‌സും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018 ജൂലൈ 24 നാണ് 12 സ്ക്വാഡ്രൺ സ്ഥാപിതമായത്.
12 സ്ക്വാഡ്രന്റെ സ്വീകരണത്തിൽ നിരവധി ഖത്തർ അമീരി എയർഫോഴ്സ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/GJ6QOQG9mLGFPu4HFaJnCe