WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

അജ്‌യാൽ ഫിലിം ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജ്യാൽ ഫിലിം ഫെസ്റ്റിവലിന്റെ 11-ാം പതിപ്പ് നവംബർ 8 മുതൽ 16 വരെ നടക്കുമെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡിഎഫ്ഐ) അറിയിച്ചു.

യുവാക്കളെ ശാക്തീകരിക്കുക, എല്ലാ പ്രായത്തിലുമുള്ള സിനിമാ പ്രേമികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഖത്തറിലും മേഖലയിലും ശ്രദ്ധേയമായ പരിപാടിയാണ് അജ്യാൽ ഫിലിം ഫെസ്റ്റിവൽ. അറബിയിൽ “തലമുറകൾ’ എന്നർത്ഥം വരുന്ന പദമാണ് അജ്‌യാൽ.

ഫെസ്റ്റിവലിന്റെ ലൈനപ്പിൽ പ്രശസ്തമായ അജ്യാൽ മത്സരം ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള ചെറുപ്പക്കാർക്ക് ജൂറികളിൽ ഇരുന്നു മത്സര വിജയികളെ തീരുമാനിക്കാനുള്ള അതുല്യമായ അവസരമൊരുക്കുന്നതാണ് അജ്‌യാൽ കോമ്പറ്റീഷൻ. ഫെസ്റ്റിവലിന്റെ ഈ പ്രധാന ഘടകം നൂറുകണക്കിന് യുവ പ്രതിഭകൾക്ക് ഒരു വേദി പ്രദാനം ചെയ്യുകയും അവരുടെ സൃഷ്ടിപരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പ്രാദേശിക ചലച്ചിത്ര പ്രവർത്തകരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുകയും മേഖലയിലെ സിനിമാ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ജനപ്രിയ മെയ്ഡ് ഇൻ ഖത്തർ വിഭാഗമാണ് മേളയുടെ മറ്റൊരു പ്രത്യേകത.

ഒഫീഷ്യൽ ഫിലിം പ്രോഗ്രാമിന് പുറമേ, അയ്ജൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പ്രദർശനങ്ങൾ, തീമാറ്റിക് ട്രിബ്യൂട്ടുകൾ, സിനിമ അണ്ടർ ദ സ്റ്റാർസ്, ക്രിയേറ്റിവിറ്റി ഹബ് എന്നിവയും പ്രദർശിപ്പിക്കും. ഈ വൈവിധ്യമാർന്ന ഓഫറുകൾ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്ക് ഇടപഴകാനും ആസ്വദിക്കാനും അവസരമൊരുക്കുന്നു.

പങ്കെടുക്കുന്നവർക്ക് വിശാലമായ വിഷയങ്ങളിൽ ചർച്ചകളിൽ ഏർപ്പെടാനുള്ള അവസരമായ ഓപ്പൺ ഫോറവും ഫെസ്റ്റിവലിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇന്നത്തെ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും അടുത്ത തലമുറയിലെ കഥാകൃത്തുക്കളെ ശാക്തീകരിക്കാനുമുള്ള അവസരവും ഇതൊരുക്കുന്നു.

മേളയ്‌ക്കുള്ള ഫിലിം സബ്മിഷനുകൾ ജൂൺ 11 മുതൽ ആരംഭിച്ചിട്ടുണ്ട്. അജ്യാൽ മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് ഓഗസ്റ്റ് 24 വരെ എൻട്രികൾ സമർപ്പിക്കാം. അതേസമയം മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിലേക്ക് സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 1 ആണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button