Qatar

ഗാസയിൽ ഒരു ലക്ഷം കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിൽ; ലോകം മൗനം വെടിയണമെന്ന് അഭ്യർത്ഥന

ഗാസയിൽ നാൽപതിനായിരം നവജാതശിശുക്കൾ ഉൾപ്പെടെ, രണ്ട് വയസിൽ താഴെയുള്ള ഒരു ലക്ഷത്തിലധികം കുട്ടികൾ ബേബി ഫോർമുലയുടെയും പോഷകാഹാരത്തിന്റെയും കടുത്ത അഭാവം മൂലം മരണഭീഷണിയിലാണെന്ന് ഗാസയിലെ ഗവണ്മെന്റ് ഓഫീസ് പറഞ്ഞു. ഇസ്രായേൽ സൈന്യം അവശ്യവസ്‌തുക്കൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് എല്ലാ അതിർത്തിയിലും വെച്ച് തടയുന്നതിനെ തുടർന്നാണിത്.

കുഞ്ഞുങ്ങൾ സാവധാനം മരിക്കുകയാണെന്നും അമ്മമാർ ശരിയായ പാലിന് പകരം വെള്ളം മാത്രം നൽകാൻ നിർബന്ധിതരാകുന്നുണ്ടെന്നും. പട്ടിണിയുടെയും കൂട്ടക്കൊലയുടെയും നയമാണിതെന്നും ഗാസയിലെ ഗവണ്മെന്റ് ഓഫീസ് ഇതിനെ വിശേഷിപ്പിച്ചു.

ഗാസയിലെ ആശുപത്രികളിൽ ദിവസവും നൂറുകണക്കിന് പുതിയ പോഷകാഹാരക്കുറവ് കേസുകൾ കാണുന്നു, പക്ഷേ ചികിത്സിക്കാൻ കഴിയുന്നില്ല. ആരോഗ്യ സംവിധാനം ഏതാണ്ട് തകർന്നിരിക്കുന്നു, ഭക്ഷണമോ മരുന്നോ ലഭ്യമല്ല.

അടിയന്തര സഹായം, പ്രത്യേകിച്ച് ബേബി ഫോർമുലയും പോഷകാഹാര സപ്ലിമെന്റുകളും നൽകണമെന്നും അതിർത്തി ക്രോസിംഗുകൾ വീണ്ടും തുറക്കണമെന്നും ഉപരോധം പിൻവലിക്കണമെന്നും പ്രസ്‌താവന ആവശ്യപ്പെട്ടു.

ലോകം മൗനം പാലിച്ചാൽ, ഗാസയിൽ നടക്കുന്ന കുട്ടികളുടെ കൊലപാതകത്തെ പിന്തുണയ്ക്കുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇതുവരെ, 84 കുട്ടികൾ ഉൾപ്പെടെ 124 പേർ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ചു. ഗാസയിൽ ഏകദേശം 900,000 കുട്ടികൾ പട്ടിണിയിലാണ്, 70,000 പേർ ഇതിനകം തന്നെ ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.

ഉപരോധം തുടരുന്നതിനാൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് ഏതാനും മാസങ്ങൾക്കുള്ളിൽ ഇരട്ടിയായെന്ന് യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ പറഞ്ഞു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button