ഇനി എല്ലാ ജിസിസി രാജ്യങ്ങളിലേക്കും ഒറ്റ ടൂറിസ്റ്റ് വിസ; യൂണിഫൈഡ് ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരമായി

ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങൾക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഏകകണ്ഠമായി അംഗീകരിച്ചു. ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്ക് ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്കും അന്താരാഷ്‌ട്ര വിനോദ സഞ്ചാരികൾക്കും ഇനി ഒറ്റ വിസയിൽ യാത്ര ചെയ്യാം.

ഒമാനിലെ മസ്‌കറ്റിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിൽ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സംവിധാനം 2024-25 ൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ വിസയെ സെക്രട്ടറി ജനറൽ അഭിനന്ദിച്ചു. ഇത് ഒരു പുതിയ നേട്ടമാണെന്നും ജിസിസി നേതാക്കളുടെ അടുത്ത സഹകരണത്തിന്റെയും മികവിന്റെയും തെളിവാണെന്നും വിശേഷിപ്പിച്ചു.

ആറ് രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനവും മന്ത്രിമാർ ഉദ്ഘാടനം ചെയ്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version