സമഗ്ര വിദ്യാഭ്യാസ സർവേയിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്ക് ആഹ്വാനവുമായി മന്ത്രാലയം

2023-24 അധ്യയന വർഷത്തേക്കുള്ള സമഗ്ര വിദ്യാഭ്യാസ സർവേയിലെ രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുന്നതിലും നിലവാരം മെച്ചപ്പെടുത്തുന്നതിലും നയങ്ങൾ സമ്പുഷ്ടമാക്കുന്നതിലും ഏറെ പ്രാധാന്യമുള്ളതാണ് സർവേ എന്ന് മന്ത്രാലയം വ്യക്തമാക്കി.

വിദ്യാർത്ഥികൾ, അധ്യാപകർ, പ്രിൻസിപ്പൽമാർ, രക്ഷിതാക്കൾ തുടങ്ങി ഖത്തറിലെ സ്കൂളുകളിലെയും കെജികളിലെയും വിദ്യാഭ്യാസ പ്രക്രിയയിലെ എല്ലാ കക്ഷികൾക്കും വേണ്ടി MoEHE യുടെ സ്കൂൾ മൂല്യനിർണ്ണയ വകുപ്പ് വർഷം തോറും നടത്തുന്ന ഒരു കൂട്ടം ചോദ്യാവലിയാണ് സമഗ്ര വിദ്യാഭ്യാസ സർവേ.

ഖത്തറിലെ പൊതു അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിൽ പ്രയോഗിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയുടെ ഗുണനിലവാരത്തിൽ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുൾപ്പെടെയുള്ള കക്ഷികളുടെ സംതൃപ്തി അളക്കാൻ ഒരു കൂട്ടം ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

ഈ വർഷം സമഗ്ര വിദ്യാഭ്യാസ സർവേയിൽ ഉണ്ടായ ഒരു പ്രധാന സംഭവവികാസങ്ങളിലൊന്ന്, MoEHE യുടെ വെബ്‌സൈറ്റിലെ പബ്ലിക് സർവീസ് പോർട്ടലിലൂടെയും മന്ത്രാലയത്തിൻ്റെ “മരിഫ്” ആപ്ലിക്കേഷനിലൂടെയും സർവേ നടത്തുന്നു എന്നുള്ളതാണ്. മന്ത്രാലയത്തിൻ്റെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ രക്ഷിതാക്കൾക്കും സർവേ മൊബൈൽ സന്ദേശം വഴിയും ലഭിക്കും.

സർവേയുടെ ആദ്യ ഘട്ടം കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച് 2024 ജനുവരിയിൽ അവസാനിച്ചു. എല്ലാ സ്കൂളുകളും അവരുടെ പ്രിൻസിപ്പൽമാരും കിൻ്റർഗാർട്ടനുകളും ഈ ഘട്ടത്തിൽ ഉൾപ്പെട്ടു. പ്രതികരണ നിരക്ക് വളരെ ഉയർന്നതാണെന്നും പ്രതീക്ഷകൾക്കപ്പുറമായിരുന്നെന്നും അധികൃതർ പറഞ്ഞു.

മാർച്ചിൽ ആരംഭിച്ച് ഏപ്രിൽ വരെ തുടരുന്നതാണ് രണ്ടാം ഘട്ടം. വിദ്യാർത്ഥിയുടെ സ്‌കൂളിലെയും പൊതുവിദ്യാഭ്യാസത്തിലെയും പല വശങ്ങളെയും കുറിച്ച് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ അഭിപ്രായങ്ങൾ തേടുന്നതാണ് ഈ ഘട്ടം.

രണ്ട് തരം സ്കൂളുകളാണ് സർവേ, ടാർഗറ്റ് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അവയിൽ ആദ്യത്തേത് സർക്കാർ സ്കൂളുകളും അവയുടെ അനുബന്ധ കിൻ്റർഗാർട്ടനുകളുമാണ്. ഇവയിൽ പെരുമാറ്റപരവും അക്കാദമികവുമായ വശങ്ങൾക്ക് പുറമേ, വിദ്യാഭ്യാസ പ്രക്രിയയുടെ ഗുണനിലവാരം, വിഭവങ്ങളുടെ ലഭ്യത, മാതാപിതാക്കളുമായുള്ള ബന്ധം തുടങ്ങിയ മറ്റ് സൂചകങ്ങളിലുമുള്ള സംതൃപ്തി മനസ്സിലാക്കാൻ ശ്രമിക്കുന്നു.

രണ്ടാമത്തെ വിഭാഗം അന്തർദേശീയ നിലവാരം പുലർത്തുന്ന അന്തർദേശീയ സ്വകാര്യ സ്കൂളുകളും അതേ നിലവാരം പിന്തുടരുന്ന ദേശീയ സ്കൂളുകളും  കിൻ്റർഗാർട്ടനുകളും ആണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version