റവാബി സ്പോർട്സ് ലീഗ് സീസൺ 2 ആവേശഭരിതമായി ആരംഭിച്ചു!

റവാബി ഗ്രൂപ്പ് മാനേജുമെന്റിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റവാബി സ്പോർട്സ് ലീഗ് (RSL) – സീസൺ 2 ഔപചാരികമായി കിക്കോഫ് ചെയ്തു. ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങ് ജീവനക്കാരുടെയും കായികപ്രേമികളുടെയും നിറസാനിധ്യം കൊണ്ട് ആവേശഭരിതമായി.

ഇവന്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അബ്ദുള്ള, എക്സിക്യൂട്ടീവ് ഡയറക്ടർ അജ്മൽ അബ്ദുള്ള, ഗ്രൂപ്പ് ഡയറക്ടർമാരായ മുഹമ്മദ് സാദിക്, ഹാരിസ് തയ്യിൽ, ഗ്രൂപ്പ് ജനറൽ മാനേജർ കണ്ണു ബക്കർ, മുഹമ്മദ് ജസീൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നാലു കരുത്തരായ ടീമുകൾ – ഉഗ്രൻ പോരാട്ടം 

റവാബി മാനേജുമെന്റിലെ ജീവനക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക, കൂട്ടായ്മ ശക്തിപ്പെടുത്തുക, ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ രൂപവത്കരിച്ച RSL സീസൺ 2-ൽ റവാബി സ്പാർക്ക്‌സ്, റവാബി റോയൽസ്, റവാബി കിംഗ്സ്, റവാബി സ്റ്റാർസ് എന്നീ നാലു ടീമുകൾ പങ്കെടുത്തു. ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ബാഡ്മിന്റൺ, ടഗ് ഓഫ് വാർ, അത്ലറ്റിക്സ് തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും.

മത്സരങ്ങൾ നടക്കുന്ന വേദികൾ

ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ, ദോഹ

ഫൈനൽ – ഫെബ്രുവരി 11, അൽ ഘറാഫ സ്പോർട്സ് ക്ലബ്ബ് (ഖത്തർ സ്പോർട്സ് ഡേ)

മികച്ച ബ്രാൻഡുകളുടെ പിന്തുണ

RSL സീസൺ 2-ന് മികച്ച സ്പോൺസർമാരും ബ്രാൻഡുകളുമാണ് ശക്തമായ പിന്തുണ നൽകുന്നത്.

🔹 മെറിഡിയൻ കോൺസ്ട്രക്ഷൻസ് ഖത്തർ – ടൈറ്റിൽ സ്പോൺസർ

🔹 JBS, Pena Branca – അസ്സോസിയേറ്റ് പാർട്ണർസ്

🔹 Pepsi, Kerala Kitchen, 5 Star, Fine, 4 Dear, 777, No.1 Malabar, Winn, Green Wealth, Friendly Food Qatar – ടീം ബ്രാൻഡ് പാർട്ണർമാർ

🔹 Gulf Times, Rawabi Media, Inkfinity, Dorado Advertising എന്നിങ്ങനെയുള്ള മീഡിയ പാർട്ണർമാർ ലീഗിന്റെ വിശേഷങ്ങൾ ലോകത്താകമാനം എത്തിക്കും.

🔹 Hot Chicken, Café Lovella, Hot Tea – എന്നിവർ ഓഫീഷ്യൽ റിഫ്രഷ്മെന്റ് പാർട്ണർമാർ ആകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Exit mobile version