ഖോർ അൽ ഉദയ്‌ദ് റിസർവിലെ കടലിൽ 200 സിൽവർ സീബ്രീം മത്സ്യങ്ങളെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) തുറന്നുവിട്ടു. മത്സ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും പ്രദേശത്തെ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണിത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഫിഷറീസ് വെൽത്ത് ഡിപ്പാർട്ട്‌മെൻ്റിൻ്റെ അക്വാട്ടിക് റിസർച്ച് സെൻ്ററിനൊപ്പം നാച്ചുറൽ റിസർവ് ഡിപ്പാർട്ട്‌മെൻ്റ്, എംഒഇസിസിയുടെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റ് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx