ഖത്തറിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ചെറുവാടി പുറായില്‍ സുബൈര്‍ മൗലവി (54 വയസ്സ്) ആണ് ഇന്ന് വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഖത്തറിലെ അൽ ഏബിള്‍ ഇലക്ടിക്കല്‍ മാനേജിംഗ് ഡയറക്ടറാണ്. ഡോ.യൂസുഫുല്‍ ഖറദാവിയുടെ മയ്യിത്ത് നമസ്‌കാരം കഴിഞ്ഞ് തിരിച്ചുവരുന്ന വഴിക്ക് റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.
ഭാര്യ സലീന. സഹല്‍, സയീദ് , നിഷ്‌വ, റുഷ്ദ എന്നിവര്‍ മക്കളാണ്. അല്‍ ഏബില്‍ ഗ്രൂപ് ചെയര്‍മാന്‍ സിദ്ധിഖ് പുറായില്‍, യാക്കൂബ് പുറയില്‍,യൂസുഫ് പുറായില്‍ എന്നിവര്‍ സഹോദരന്മാരാണ്.