ഭക്ഷ്യസ്ഥാപനങ്ങൾ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഫുഡ് സെക്യൂരിറ്റി റേറ്റിംഗ് പ്രോഗ്രാം അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള ഭക്ഷ്യസുരക്ഷാ മുൻകരുതലുകൾ മെച്ചപ്പെടുത്താനും പതിവ് പരിശോധനകളിലൂടെ ഭക്ഷ്യസ്ഥാപനങ്ങൾ ഈ മാനദണ്ഡങ്ങൾ എത്രത്തോളം പാലിക്കുന്നുവെന്നത് പരിശോധിക്കാനും ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു.
ഈ പ്രോഗ്രാമിന് കീഴിൽ, ഭക്ഷ്യസ്ഥാപനങ്ങളെ അവയുടെ സുരക്ഷാ രീതികളുടെ അടിസ്ഥാനത്തിൽ ആറ് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു: Urgent Improvement Necessary, Major Improvement Necessary, Improvement Necessary, Good, Very Good, and Excellent എന്നിങ്ങനെയാണത്. ഇങ്ങിനെ തരംതിരിച്ചത് ഉപഭോക്താക്കൾക്ക് കാണാൻ “വാതേക്” സംവിധാനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്ഷ്യസ്ഥാപനങ്ങൾക്ക് അവരുടെ ക്ലാസിഫിക്കേഷൻ റേറ്റിംഗ് ഓൺ-സൈറ്റിൽ പ്രദർശിപ്പിക്കാനും കഴിയും.
മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി നടപ്പാക്കുന്നത്. ടൂറിസ്റ്റ് ഏരിയകളിലെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും ഷോപ്പിംഗ് മാളുകളും ഉൾക്കൊള്ളുന്ന ആദ്യ രണ്ട് ഘട്ടങ്ങൾ ഇതിനകം പൂർത്തിയായി. ഉപഭോക്താക്കൾക്ക് നേരിട്ട് സേവനങ്ങൾ നൽകുന്ന മറ്റെല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഉൾപ്പെടുന്ന മൂന്നാം ഘട്ടം ഈ വർഷം മൂന്നാം പാദത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ഫെബ്രുവരി 16 വരെ, 1,284 ഭക്ഷ്യസ്ഥാപനങ്ങൾ പ്രോഗ്രാമിന് കീഴിൽ റേറ്റുചെയ്‌തു.
ലോഞ്ച് ചടങ്ങിൽ, “Very Good, Excellent” റേറ്റിംഗുകൾ നേടിയ 51 ഭക്ഷ്യസ്ഥാപനങ്ങളെ MoPH-ലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ വാസൻ അബ്ദുള്ള അൽ ബേക്കർ ആദരിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഈ സ്ഥാപനങ്ങൾക്ക് അവർ നന്ദി അറിയിച്ചു.
പരിപാടിയിൽ, MoPH-ലെ പരിസ്ഥിതി ആരോഗ്യ വിഭാഗം മേധാവി മുബാറക് അൽ നഈമി വിശദമായ പ്രസന്റേഷൻ നടത്തി. അതിൻ്റെ വികസന ഘട്ടങ്ങളെക്കുറിച്ചും ഖത്തറിലെ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് അവരുടെ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭത്തിൽ നിന്ന് എങ്ങനെ പ്രയോജനം നേടാമെന്നും അദ്ദേഹം വിശദീകരിച്ചു.
ഫുഡ് സേഫ്റ്റി റേറ്റിംഗ് പ്രോഗ്രാമിന്, രജിസ്റ്റർ ചെയ്‌ത ഓരോ ഭക്ഷ്യ സ്ഥാപനവും കുറഞ്ഞത് മൂന്ന് ഇൻസ്‌പെക്ഷൻ വിസിറ്റെങ്കിലും നടത്തേണ്ടതുണ്ട്, സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ സന്ദർശനങ്ങൾ പതിവായി നടത്തും. ഇന്റർനാഷണൽ കൺസൾട്ടൻ്റുകളുടെ പിന്തുണയോടെയാണ് ഇത് വികസിപ്പിച്ചെടുത്തത്.
ഭക്ഷ്യ സ്ഥാപനങ്ങളുടെ സുരക്ഷാ റേറ്റിംഗുകൾ കാണാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ലിങ്ക് ഉപയോഗിച്ച് ‘വാതേക്’ സിസ്റ്റം സന്ദർശിക്കാം:
https://emsfsa.moph.gov.qa/en/food-premises/Pages/ScoreGradingSearch.aspx
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx