ഹോളിവുഡ് സൂപ്പർസ്റ്റാറും ഓസ്‌കാർ ജേതാവുമായ വിൽ സ്‌മിത്ത്‌ ഖത്തറിലെത്തുന്നു, വെബ് സമ്മിറ്റ് ഖത്തറിൽ പ്രഭാഷണം നടത്തും

ലോകത്തിലെ ഏറ്റവും വലിയ ടെക് ഇവൻ്റ് സീരീസായ വെബ് സമ്മിറ്റ് ഖത്തറിന്റെ രണ്ടാം എഡിഷനിൽ ഓസ്‌കാർ ജേതാവായ ഹോളിവുഡ് താരം വിൽ സ്മിത്ത് സംസാരിക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 23 മുതൽ 26 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ (ഡിഇസിസി) വച്ചാണ് പരിപാടി.

വെബ് ഉച്ചകോടി ഖത്തർ 25,000-ത്തിലധികം ടെക്, ബിസിനസ്സ് നേതാക്കൾ, സ്ഥാപകർ, 600 മുൻനിര നിക്ഷേപകർ, 600 മീഡിയ പ്രൊഫഷണലുകൾ, 1,500-ലധികം സ്റ്റാർട്ടപ്പുകൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും.

ഒരു പ്രശസ്‌ത നടൻ എന്നതിലുപരി, വിൽ സ്‌മിത്ത്‌ ഒരു ബിസിനസ്സ് സ്ഥാപകനും സംരംഭകനുമാണ്.

2019-ൽ, അദ്ദേഹവും ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തുമായി ചേർന്ന് വെസ്റ്റ്ബ്രൂക്ക് എന്ന എന്റർടൈൻമെന്റ് കമ്പനി ആരംഭിച്ചു. സിനിമ, ടിവി, ഡോക്യുമെൻ്ററികൾ, നവമാധ്യമങ്ങൾ, കൺസ്യൂമർ പ്രോഡക്റ്റ്സ് എന്നിവയിൽ അറിയപ്പെടുന്ന, പുതിയ പ്രതിഭകളെ അവരുടെ സൃഷ്ടിപരമായ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുക എന്നതാണ് വെസ്റ്റ്ബ്രൂക്കിൻ്റെ ലക്ഷ്യം.

ഖത്തറിലെ വെബ് ഉച്ചകോടിയിൽ സ്‌മിത്ത്‌ സെൻ്റർ സ്റ്റേജിൽ സംസാരിക്കും. മാധ്യമങ്ങൾ, സംസ്‌കാരം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവ എങ്ങനെ ഒത്തുചേരുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കും.

ആഗോള ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനും പോഡ്‌കാസ്റ്റ് ഹോസ്റ്റുമായ ജയ് ഷെട്ടി അദ്ദേഹത്തെ അഭിമുഖം നടത്തും. സ്മിത്ത് തൻ്റെ കരിയറിൽ നിന്നുള്ള പ്രധാന പാഠങ്ങൾ, താൻ അഭിമുഖീകരിച്ച വെല്ലുവിളികൾ, വിനോദം, ബിസിനസ്സ്, ജീവിതം എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version