ഈ വാരാന്ത്യത്തിൽ കൂടുതൽ തണുപ്പുള്ള രാത്രികൾ ആയിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിതമായ രീതിയിലുള്ള കാലാവസ്ഥയിൽ പകൽ സമയത്ത് ചിതറിക്കിടക്കുന്ന മേഘങ്ങൾ ദൃശ്യമാകുമെന്ന് വകുപ്പ് അറിയിച്ചു.
ഫെബ്രുവരി 22 ശനിയാഴ്ച്ച രാജ്യത്ത് ദൃശ്യപരത മോശമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വാരാന്ത്യത്തിൽ താപനില 15°C (ഏറ്റവും താഴ്ന്നത്) മുതൽ 24°C (ഏറ്റവും ഉയർന്നത്) വരെയായിരിക്കും.
വെള്ളിയാഴ്ച്ച, കാറ്റ് കൂടുതലും വടക്കുപടിഞ്ഞാറ് നിന്ന് 5 മുതൽ 15 നോട്ട് (കെടി) വേഗതയിൽ വരും. ശനിയാഴ്ച്ച, കാറ്റ് വടക്ക് പടിഞ്ഞാറ് നിന്ന് വടക്ക് കിഴക്കോട്ട് 5 മുതൽ 15 കെ.ടി വേഗതയിലും വീശും.
രണ്ട് ദിവസങ്ങളിലും കടലിൽ 2 മുതൽ 4 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx