ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിൽ വിപുലമായ പരിശോധന ആരംഭിച്ച് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറിയ തോതിൽ മഴ പെയ്യുന്ന കാലാവസ്ഥയായതിനാൽ, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ആഭ്യന്തര സുരക്ഷാ സേനയായ ‘ലേഖ്വിയ’യുടെ എൻവിറോൺമെന്റൽ സെക്യൂരിറ്റിയും ചേർന്ന് രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിലെ നിരവധി പുൽമേടുകളിൽ വിപുലമായ പരിശോധന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

വന്യജീവികളെ സംരക്ഷിക്കുന്ന നിയമങ്ങൾ സന്ദർശകർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഏതെങ്കിലും പാരിസ്ഥിതിക ലംഘനങ്ങൾ, പ്രത്യേകിച്ച് പുൽമേടുകളെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ തടയുക എന്നതാണ് ഈ കാമ്പെയ്‌നിൻ്റെ ലക്ഷ്യം. പാരിസ്ഥിതിക നിയമങ്ങളെ കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവൽക്കരിച്ച് അവബോധം വളർത്താനും ഇത് ലക്ഷ്യമിടുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version