ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണപ്പെട്ടു . കൊല്ലം ജില്ലയിലെ അഞ്ചൽ വയലാർ സ്വദേശി സുരേഷ് ബാബു ഗോപാലകൃഷ്ണപിള്ള ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ഖത്തറിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ഇദ്ദേഹംകഴിഞ്ഞ ഒരാഴ്ചയോളമായി ഇവിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ സിന്ധു. ഐശ്വര്യ, അക്ഷയ എന്നിവർ മക്കളാണ്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും