ലുസൈൽ സൂപ്പർ കപ്പ്: മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ദോഹ: ലുസൈൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന സുപ്പർ കപ്പ് മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ദോഹ മെട്രോയും ലുസൈൽ ട്രാമും ഈ ദിവസത്തെ (സെപ്റ്റംബർ 9) പ്രവർത്തന സമയം നീട്ടുന്നതുൾപ്പെടെയുള്ള സർവ്വീസ് മാറ്റങ്ങൾ പ്രഖ്യാപിച്ചു.

ലുസൈൽ ക്യുഎൻബി മെട്രോ സ്റ്റേഷൻ (എൻട്രി 2) അന്ന് മെട്രോ ലിങ്ക് വഴി മാത്രമേ ആക്‌സസ് ചെയ്യാനാകൂ എന്ന് ദോഹ മെട്രോ അറിയിച്ചു.

സ്വകാര്യ വാഹനങ്ങൾക്കും ടാക്‌സികൾക്കും സ്‌റ്റേഷനിലെ പ്രവേശന കവാടത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്നും അധികൃതർ പറഞ്ഞു. സ്റ്റേഷനിലെ പാർക്ക് & റൈഡ് സൗകര്യവും സമീപിക്കാവുന്നതല്ല.

അതേസമയം, മത്സരത്തിനായി ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസുകൾ പുലർച്ചെ മൂന്ന് വരെ നീട്ടും. ഉച്ചയ്ക്ക് 1 മണി മുതൽ പുലർച്ചെ 3 മണി വരെയായിരിക്കും സർവീസ്.

80,000 പേരെ ഉൾക്കൊള്ളുന്ന ലുസൈൽ സ്റ്റേഡിയത്തിൽ 2022 സെപ്റ്റംബർ 9 വെള്ളിയാഴ്ച സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഹിലാൽ എസ്എഫ്‌സിയും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളായ സമലേക് എഫ്‌സിയും തമ്മിലുള്ള മത്സരം അരങ്ങേറും.

Exit mobile version