2025 മെയ് മാസത്തിൽ ഖത്തറിലെ ഗവണ്മെന്റ് സർവീസ് സെന്ററുകൾ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ആകെ 47,517 സേവനങ്ങൾ നൽകിയതായി സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ (സിജിബി) അറിയിച്ചു. മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഈ കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങൾ സിജിബി നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. നിലവിൽ ഖത്തറിലുടനീളം അത്തരം ഏഴ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
സിജിബി അതിന്റെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കിട്ട ഒരു പോസ്റ്റ് അനുസരിച്ച്, മെയ് മാസത്തിൽ വിദേശകാര്യ മന്ത്രാലയമാണ് ഏറ്റവും കൂടുതൽ സേവനങ്ങൾ നൽകിയത്, ആകെ 17,829 സേവനങ്ങൾ. ഇതിന് തൊട്ടുപിന്നാലെ 10,757 സേവനങ്ങളുമായി നീതിന്യായ മന്ത്രാലയവും 8,614 സേവനങ്ങളുമായി തൊഴിൽ മന്ത്രാലയവും എത്തി.
മറ്റ് നിരവധി മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും മികച്ച സംഭാവന നൽകിയിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയം 4,843 സേവനങ്ങളും, സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ 1,838 സേവനങ്ങളും, കഹ്റാമ 1,370 സേവനങ്ങളും, സാമൂഹിക വികസന, കുടുംബ മന്ത്രാലയം 1,027 സേവനങ്ങളും, മുനിസിപ്പാലിറ്റി മന്ത്രാലയം 542 സേവനങ്ങളും, സുപ്രീം ജുഡീഷ്യൽ കൗൺസിൽ 582 സേവനങ്ങളും പൂർത്തിയാക്കി, ജനറൽ റിട്ടയർമെന്റ് ആൻഡ് സോഷ്യൽ ഇൻഷുറൻസ് അതോറിറ്റി 115 സേവനങ്ങളും ഈ മാസത്തിൽ നൽകിയിട്ടുണ്ട്.
പൗരന്മാർ, താമസക്കാർ, പ്രത്യേക പരിഗണന ആവശ്യമുള്ളവർ, ബിസിനസുകൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാവർക്കും സേവനം നൽകുന്നതിനാണ് ഈ സർവീസ് സെന്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സർക്കാർ സേവനങ്ങൾ എളുപ്പത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിന് ഈ സെന്ററുകൾ ഒരു പ്രധാനമാണെന്ന് കണക്കാക്കപ്പെടുന്നു.
ഏഴ് സേവന കേന്ദ്രങ്ങളിൽ, മെയ് മാസത്തിൽ 21,242 സേവനങ്ങൾ നൽകി അൽ ഹിലാൽ കോംപ്ലക്സ് ഏറ്റവും ഉയർന്ന തോതിലുള്ള പ്രവർത്തനം രേഖപ്പെടുത്തി. അൽ റയ്യാൻ സെന്റർ-15,579, പേൾ സെന്റർ-4,654, അൽ വക്ര സെന്റർ-3,924, അൽ ഖോർ സെന്റർ-1,230, അൽ ദായേൻ സെന്റർ-795, അൽ ഷമാൽ സെന്റർ-93 സേവനങ്ങൾ എന്നിങ്ങനെയാണ് മറ്റു സെന്ററുകൾ നൽകിയത്.
മെയ് മാസത്തിൽ മികച്ച പ്രകടനം നടത്തിയ ജീവനക്കാരെ സിജിബി അഭിനന്ദിച്ചു. അവരുടെ ശ്രമങ്ങൾ കേന്ദ്രങ്ങളുടെ ഉയർന്ന നിലവാരമുള്ള സേവനത്തിനും സുഗമമായ പ്രവർത്തനത്തിനും കാരണമായി. സർക്കാർ ജോലിയുടെ കാര്യക്ഷമത ഉയർത്തുന്നതിൽ ഉണ്ടായ പുരോഗതി കൂടി ഇതിലൂടെ എടുത്തു കാണിക്കുന്നു.
2025-ന്റെ തുടക്കത്തിലും, സർക്കാർ സർവീസ് സെന്ററുകൾ ശക്തമായ നേട്ടങ്ങൾ കാണിച്ചിരുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ അവർ ആകെ 130,297 സേവനങ്ങൾ പൂർത്തിയാക്കി. ജനുവരിയിൽ 51,006 സർവീസുകളും ഫെബ്രുവരിയിൽ 45,851 സർവീസുകളും മാർച്ചിൽ 33,440 സർവീസുകളുമാണ് പൂർത്തിയാക്കിയത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv