ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് ഇന്ന് രാവിലെ തന്റെ വിശ്വസ്തരായ ആളുകൾക്കൊപ്പം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഈദ് അൽ-അദ്ഹ പ്രാർത്ഥന നിർവഹിച്ചു.
അമീറിനൊപ്പം അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ-താനി; ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ-താനി; ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽ-താനി; പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി; ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം; നിരവധി ശൈഖുമാർ, മന്ത്രിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ എന്നിവരും പ്രാർത്ഥനയിൽ പങ്കെടുത്തു.
ഡോ. യഹ്യ ബുട്ടി അൽ നുഐമിയാണ് ഈദ് പ്രസംഗം നടത്തിയത്. ഈദ് അനുസ്മരണത്തിന്റെയും സന്തോഷത്തിന്റെയും നന്ദിയുടെയും ദിനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ദൈവം തന്റെ പ്രവാചകന്മാരോട് കൽപ്പിച്ച ഏറ്റവും ശ്രേഷ്ഠമായ ആരാധനകളിൽ ഒന്നാണ് കൃതജ്ഞതയെന്നും, സർവ്വശക്തനോടുള്ള പൂർണ്ണമായ അംഗീകാരം, സമർപ്പണം, അനുസരണം എന്നിവയിലൂടെ ഒരാളുടെ വാക്കുകൾ, ഹൃദയം, പ്രവൃത്തികൾ എന്നിവ ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നതാണ് യഥാർത്ഥ കൃതജ്ഞതയെന്നും ഡോ. അൽ നുഐമിപറഞ്ഞു. പെരുന്നാൾ ബലി അർപ്പണം ഈ കൃതജ്ഞതയുടെ പ്രകടനമാണെന്നും മഹത്തായ പ്രതിഫലവും പുണ്യവും നൽകുന്ന ഒരു പ്രവൃത്തിയാണെന്നും അദ്ദേഹം വിശദീകരിച്ചു.