വേൾഡ് ജൂഡോ ചാമ്പ്യൻഷിപ്പ് മെയ് 7 മുതൽ ഖത്തറിൽ

മെയ് 7 മുതൽ 14 വരെ ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകൾക്ക് ആതിഥേയത്വം വഹിക്കുന്ന വേൾഡ് ജൂഡോ ചാമ്പ്യൻഷിപ്പ് ഖത്തറിൽ നടക്കും. പതിപ്പ് ഗംഭീരമാക്കുന്നതിൽ ഖത്തർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ദോഹ 2023 ലെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി (LOC) ഇന്നലെ വാഗ്ദാനം ചെയ്തു.

എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഇവന്റിൽ 99 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 668 ജുഡോകകൾ അലി ബിൻ ഹമദ് അൽ അത്തിയ അരീനയിൽ മാറ്റുരക്കും.

നാളെ, എല്ലാ അംഗ ഫെഡറേഷനുകളുടെയും സാന്നിധ്യത്തിൽ IJF ജനറൽ അസംബ്ലി നടക്കും. അടുത്ത ദിവസം മത്സരിക്കുന്ന അത്ലറ്റുകൾക്കുള്ള വെയ്-ഇന്നിന് മുന്നോടിയായുള്ള ഔദ്യോഗിക നറുക്കെടുപ്പ് മെയ് 6 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

ഇവന്റിനുള്ള ടിക്കറ്റുകൾ ഒരു മത്സര ദിവസം QR30 ആണ്. വിദ്യാർത്ഥികൾക്കും ഭിന്നശേഷിയുള്ളവർക്കും സൗജന്യമായിരിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version