ദോഹ: ഖത്തറിലെ അൽ മുഐതർ റെസിഡൻഷ്യൽ ഏരിയയിൽ റോഡിന് ഇരുവശവും നിർത്തിയിട്ടിരുന്ന കാറുകളുടെ ടയറുകൾ കുത്തിക്കീറി പഞ്ചറാക്കിയ ‘അജ്ഞാത’നെ അറസ്റ്റ് ചെയ്തു. നേരത്തെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിരുന്നു. ചൊവ്വാഴ്ച, പ്രദേശത്ത് റോഡിനിരുവശവും പാർക്ക് ചെയ്തിരുന്ന പല കാറുകളുടെയും ടയറുകൾ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് നശിപ്പിച്ച നിലയിലാണ് കാണപ്പെട്ടത്.
സിസിടിവി ദൃശ്യങ്ങളിൽ, രാത്രിയിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളുടെ ടയറുകൾ അജ്ഞാതർ മുറിക്കുന്നത് കാണാം. രാവിലെ ചിത്രീകരിച്ച ക്ലിപ്പിൽ, തെരുവിന്റെ അവസാനം വരെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ടയറുകൾ പ്രസ്തുത വ്യക്തി നശിപ്പിച്ചതായി വ്യക്തമാണ്.
🚨 | إدارة البحث الجنائي تلقي القبض على الشخص الذي قام بإتلاف إطارات عدد من السيارات وجارٍ احالته للنيابة العامة واتخاذ الإجراءات القانونية ضده #مرسال_قطر | #قطر https://t.co/IyiWNkFPZm
— مرسال قطر (@Marsalqatar) December 21, 2021
രാവിലെ ഉണർന്നപ്പോൾ തകർന്ന ടയറുകൾ ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. പ്രതി അജ്ഞാതനായി തുടർന്നത് പ്രദേശവാസികളിൽ പരിഭ്രാന്തിയും സൃഷ്‌ടച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നിലവിൽ ഒരാളെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.