ഭാഗ്യവാന്മാർക്ക് കോള്; യുഎഇ ലോട്ടറി പ്രതിദിന നറുക്കെടുപ്പ് ആരംഭിച്ചു

യുഎഇ ലോട്ടറിയിൽ ഇനി ഭാഗ്യവാന്മാർക്ക് ഡെയ്‌ലി അവസരം. പ്രതിദിന നറുക്കെടുപ്പ് ആരംഭിച്ചിരിക്കുകയാണ് സംഘാടകർ. ഇതോടെ ​ഗെയിമിൽ പങ്കാളികളാകുന്നവർക്ക് ദിവസവും 2500 ദിർഹം വരെ നേടാനാകും.`പിക്ക് 3′ എന്ന ​ഗെയിം ആണ് പുതുതായി യുഎഇ ലോട്ടറി ആരംഭിച്ചത്. ഓരോ എൻട്രിക്കും 5 ദിർഹം ചെലവ് വരും.

ഗെയിമിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. ഒരു ഓപ്ഷനിൽ 850 ദിർഹം നേടാനുള്ള അവസരമാണ്. ഇതിനായി പൂജ്യത്തിനും ഒമ്പതിനും ഇടയിലുള്ള രണ്ട് നമ്പറുകൾ തിരഞ്ഞെടുത്താൽ അത് ഏത് ക്രമത്തിലാണെങ്കിലും സമാനമായി വരണം. 

425 ദിർഹം സമ്മാനമായി ലഭിക്കുന്ന മറ്റൊരു ഓപ്ഷനിൽ ഏതെങ്കിലും 6 നമ്പറുകൾ തിരഞ്ഞെടുക്കുകയും അതിൽ മൂന്ന് നമ്പറുകൾ ഒരേപോലെ ഏതെങ്കിലും ക്രമത്തിൽ വരികയും വേണം.

2500 ദിർഹം സമ്മാനമായി ലഭിക്കുന്ന ഓപ്‌ഷനിൽ, കളിക്കാർ തിരഞ്ഞെടുത്ത മൂന്ന് നമ്പറുകളും നറുക്കെടുത്ത കൃത്യമായ ക്രമത്തിൽ തന്നെ പൊരുത്തപ്പെടണം. 

2024 നവംബറിൽ ആരംഭിച്ച യുഎഇ ലോട്ടറി വാണിജ്യ ​ഗെയിമിങ് ഓപറേറ്ററായ ദി ഗെയിം എൽഎൽസിയാണ് നടത്തുന്നത്. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യത്തേതും ഏക ഫെഡറൽ ലൈസൻസുള്ളതുമായ ലോട്ടറി കൂടിയാണ് ഇത്.

Exit mobile version