ഖത്തറിലെത്തുന്ന യാത്രക്കാർ ശ്രദ്ധിക്കുക. ഒരുപക്ഷേ നിങ്ങളെ വീണ്ടും കൊവിഡ് ടെസ്റ്റ് ചെയ്തേക്കാം. 

ദോഹ: ഖത്തറിൽ എത്തുന്ന യാത്രക്കാരിൽ ആരെ വേണമെങ്കിലും അധികൃതർ കോവിഡ് ടെസ്റ്റിന് വിധേയമാക്കാമെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ സമഗ്രതയും സുരക്ഷയും ഉറപ്പാക്കാനായാണ് ക്രമരഹിതമായ പരിശോധനക്ക് ഖത്തർ ആരോഗ്യവകുപ്പ് മുതിരുന്നത്. ഇതിനായി ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തിലെ മെഡിക്കൽ ടീം പരിശോധനയിൽ സഹകരിക്കും.

നിലവിൽ യാത്രക്ക് മുന്പായുള്ള നിർബന്ധിത പിസിആർ ടെസ്റ്റിന് പുറമെയാണ് ഈ പരിശോധന. ഈ പരിശോധനക്ക് നിങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ടെർമിനലിന് ഉള്ളിൽ വച്ചു തന്നെ വിവരം അറിയിക്കും. തുടർന്ന് മെഡിക്കൽ ടീമുമായി ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള സൗജന്യ പിസിആർ ടെസ്റ്റിന് സഹകരിക്കുക. ടെസ്റ്റിന് ശേഷം സാധാരണ പോലെ യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. പിസിആർ ടെസ്റ്റ് പ്രോസസ് ചെയ്യുന്ന സമയത്തെല്ലാം ഇഹ്തിരോസ് ആപ്പ് ‘പച്ച സ്റ്റാറ്റസ്’ തന്നെ തുടരും. 

24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ഫലം SMS ആയി അറിയിക്കുന്നതാണ്. പോസിറ്റീവ് ആണെങ്കിൽ മാത്രം തുടർനടപടികൾ സ്വീകരിച്ചാൽ മതി.  

Exit mobile version