ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ) ഒരു യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ നിരോധിത വസ്തുക്കളും കള്ളനോട്ടുകളും പിടിച്ചെടുത്തു.
വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ബാഗിന്റെ അടിയിൽ വച്ചിരിക്കുന്ന ഷാബോ എന്ന മയക്കുമരുന്നിന്റെ ചിത്രങ്ങൾ കസ്റ്റംസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
6.107 കിലോഗ്രാം തൂക്കമുള്ള മയക്കുമരുന്നാണ് പിടികൂടിയത്.
യാത്രികനെ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടർന്ന് യാത്രക്കാരന്റെ കൈവശം കള്ളനോട്ടും കണ്ടെത്തിയതായി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.