ഏപ്രിൽ 23 ചൊവ്വാഴ്ച മുതൽ റൗദത്ത് ബു ഫാസ് സ്ട്രീറ്റിൻ്റെ ഒരു ഭാഗത്ത് താൽക്കാലികമായി റോഡ് അടച്ചിടും.
അൽ ഖറൈത്തിയാത്തിലും ഇസ്‌ഗാവയിലും (പാക്കേജ് 03) റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായി ഉപരിതല ജല ഡ്രെയിനേജ് ശൃംഖലയുടെ നിർമാണം പൂർത്തിയാക്കുന്നതിനായി അൽ-ഖറൈത്തിയാത്ത് സ്‌പോർട്‌സ് ക്ലബ്ബിന് സമീപമുള്ള അൽ റുഫാ സെൻ്റ് ഇൻ്റർസെക്ഷനിലെ റോഡാണ് 30 ദിവസത്തേക്ക് അടച്ചിടുക.
ഈ കാലയളവിൽ, റൗദത്ത് ബു ഫാസ് സ്ട്രീറ്റിലെ റോഡ് ഉപയോക്താക്കൾക്ക് സെക്രീറ്റ് സ്ട്രീറ്റ് ഒരു ബദൽ റൂട്ടായി ഉപയോഗിക്കാം. തുടർന്ന് ഇന്റേണൽ സ്ട്രീറ്റുകൾ വഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5