സഫാരി സാലഡ് ഫെസ്റ്റിന് മികച്ച പ്രതികരണം

ഈ മാസം ആദ്യം സഫാരി ഔട്ട്ലറ്റുകളിൽ ആരംഭിച്ച സഫാരി സാലഡ് ഫെസ്റ്റിന് മികച്ച പ്രതികരണം. വിവിധയിനം സലാഡുകളുടെ രുചിവൈവിധ്യങ്ങൾ തേടി നിരവധി പേരാണ് ഹൈപ്പർമാർക്കറ്റുകളിൽ എത്തുന്നത്. കുറഞ്ഞ വിലയിൽ ഗുണമേന്മയേറിയ സലാഡുകൾ രുചിക്കാമെന്നതാണ് ഭക്ഷണപ്രേമികളെ മേളയിലേക്ക് ആകർഷിക്കുന്നത്.

അറബിക് സാലഡ്, ഫ്രഷ് ഗ്രീക്ക് സാലഡ്, കാലെ ആപ്പിൾ കോൺ സാലഡ്, മെഡിറ്ററേനിയൻ ചെറുപയർ സാലഡ്, ഫ്രഷ് തബോല, ക്വിനോവ സാലഡ്, സ്‌പൈസി ചിക്ക് പീസ് സാലഡ്, കസ് കൗസ് സാലഡ്, അവോക്കാഡോ സാലഡ്, പാസ്ത സാലഡ്, മക്രോണി സാലഡ്, ഫ്രൂട്ട്സ് സാലഡ്, മാംഗോ തായ് സാലഡ്, ഫത്തോഷ് സാലഡ്, ഇറ്റാലിയൻ സാലഡ്, മെക്സിക്കൻ സാലഡ്, മഷ്റൂം സാലഡ്, റെഡ് ബീൻ സാലഡ്, സ്വീറ്റ് കോൺ സാലഡ് തുടങ്ങിയവയാണ് സഫാരിയിൽ വായിൽ വെള്ളമൂറുന്ന സാലഡ് വിഭവങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

കൂടാതെ, ഉപഭോക്താക്കൾക്ക് മുതബാൽ, ലെബ്ന മക്ദോസ്, ബാബ ഗനൂഷ്, ഹമ്മൂസ്, പുതിന നാരങ്ങ, ഓറഞ്ച്, തണ്ണിമത്തൻ, അത്തിപ്പഴം, മാമ്പഴം തുടങ്ങിയവയുടെ ജ്യൂസുകളും സംഭാരം, സർബത്ത് തുടങ്ങിയ പാനീയങ്ങളും ആസ്വദിക്കാം.

ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച സഫാരി സാലഡ് ഫെസ്റ്റിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉപഭോക്താക്കൾക്ക് പ്രയോജനപ്രദമായ പ്രമോഷനുകൾ നൽകുന്നതിന് പേരുകേട്ട സഫാരി, ഈ സാലഡ് ഫെസ്റ്റിവലിലൂടെ, കത്തുന്ന വേനൽച്ചൂടിനെ നേരിടാൻ ആളുകളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 10 വരെ നീളുന്ന പ്രമോഷൻ ദോഹയിലെ എല്ലാ സഫാരി ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

കൂടാതെ, സഫാരി ഷോപ്പ്, ഷൈൻ മെഗാ പ്രൊമോഷൻ എന്നിവയിലൂടെ 6 കിലോ സ്വർണം നേടാനുള്ള അവസരവും സഫാരിയുടെ ഉപഭോക്താക്കൾക്കുണ്ട്. സഫാരിയുടെ ഏതെങ്കിലും ഔട്ട്‌ലെറ്റുകളിൽ നിന്ന് വെറും QR50-ന് ഒരു ഇ-റാഫിൾ കൂപ്പൺ വാങ്ങുന്നതിലൂടെ, ആർക്കും ഈ പ്രമോഷനിൽ പങ്കെടുക്കാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version