മെന്റൽ ഹെൽത്ത് സർവീസിനായി 24 സ്‌പെഷ്യൽ ക്ലിനിക്കുകൾ തുറക്കുന്നു, എച്ച്എംസിയും പിഎച്ച്സിസിയും ഒരുമിച്ച്‌ പ്രവർത്തിക്കും

ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) മെന്റൽ ഹെൽത്ത് സർവീസും (എംഎച്ച്എസ്) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി) മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സ്പെഷ്യലിസ്റ്റ് ഹെൽത്ത് കെയർ ക്ലിനിക്കുകൾ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.

എംഎച്ച്എസും പിഎച്ച്സിസിയും, ഈ മാസം പിഎച്ച്സിസി സൗകര്യങ്ങളിൽ 24 പുതിയ സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകൾ തുറക്കും. ഈ ക്ലിനിക്കുകൾ രോഗികൾക്ക് മാനസികാരോഗ്യ വിലയിരുത്തലുകൾ, ചികിത്സ, പരിചരണം എന്നിവ എളുപ്പമാക്കും. പുതിയ ക്ലിനിക്കുകൾ ഇനിപ്പറയുന്ന ഹെൽത്ത് സെന്ററുകളിൽ ലഭ്യമാകും:

അൽ വാബ് ഹെൽത്ത് സെൻ്റർ
അൽ സദ്ദ് ഹെൽത്ത് സെൻ്റർ
അൽ മഷാഫ് ഹെൽത്ത് സെൻ്റർ
ഖത്തർ യൂണിവേഴ്‌സിറ്റി ഹെൽത്ത് സെൻ്റർ
അൽ വജ്ബ ഹെൽത്ത് സെൻ്റർ

എച്ച്എംസിയിലെ സൈക്യാട്രി ചെയർമാൻ ഡോ. മജിദ് അൽ അബ്ദുല്ല ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഈ വിപുലീകരണം രോഗികൾക്ക് പ്രയോജനകരമാണെന്നും സാൽവ റോഡിലെ ആശുപത്രി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ അൽ സാദ് ഹെൽത്ത് സെൻ്ററിൽ ആദ്യത്തെ ക്ലിനിക്ക് നടത്തിയ അനുഭവം മികച്ചതായിരുന്നുവെന്നും പുതിയ സജ്ജീകരണത്തിൽ രോഗികൾ സന്തുഷ്‌ടരായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

എച്ച്എംസിയും പിഎച്ച്സിസിയും തമ്മിലുള്ള പങ്കാളിത്തം ആധുനികവും സംയോജിതവുമായ മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള പ്രധാനപ്പെട്ട ഘട്ടമാണ്. മാനസികാരോഗ്യ സംരക്ഷണം എല്ലാവർക്കും കൂടുതൽ പ്രാപ്യവും ഫലപ്രദവുമാക്കാൻ ഇത് ലക്ഷ്യമിടുന്നു.

Exit mobile version