അൽ-റീം ബയോസ്‌ഫിയർ റിസർവിന് (യുനെസ്കോ സൈറ്റ്) സമീപം പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന റാസ് അബ്രൂക്ക് ഇപ്പോൾ സന്ദർശകർക്കായി തുറന്നിരിക്കുന്നു. വിസിറ്റ് ഖത്തർ ആരംഭിച്ച ഈ ഡെസേർട്ട് അഡ്വെഞ്ചർ ഡെസ്റ്റിനേഷൻ പ്രകൃതി, സംസ്‌കാരം, വിനോദം എന്നിവയുടെ മിശ്രിതം പ്രദാനം ചെയ്യുന്നു. 2024 ഡിസംബർ 18 മുതൽ 2025 ജനുവരി 18 വരെ ഇത് പര്യവേക്ഷണം ചെയ്യാം, രാത്രി 8:30 വരെ പ്രവേശനം അനുവദിച്ചിരിക്കുന്നു.
സന്ദർശകർക്ക് സൗജന്യമായതും പണമടച്ചുള്ളതുമായ വിവിധ പ്രവർത്തനങ്ങൾ ആസ്വദിക്കാം. സ്റ്റാർറി ഡിന്നറുകൾ, ഹോട്ട് എയർ ബലൂൺ റൈഡുകൾ, പ്രാദേശിക പാരമ്പര്യങ്ങളെ കുറിച്ച് പഠിക്കൽ എന്നിവ വരെ റാസ് അബ്രൂക്കിൽ എല്ലാ വിഭാഗത്തിൽ ഉള്ളവർക്കുമായി എന്തെങ്കിലുമൊക്കെ ഉണ്ട്.
ടിക്കറ്റ് വിശദാംശങ്ങൾ
ജനറൽ അഡ്‌മിഷൻ ഫീസ്: QR 10
ലൈവ് ഷോസ്, ആർട്ട് ഡിസ്പ്ലേകൾ, കുട്ടികളുടെ പ്രവർത്തനങ്ങൾ, പ്രാദേശിക വിപണികൾ, ഫിലിം സിറ്റിയിലേക്കും ഡെസേർട്ട് എസ്കേപ്പിലേക്കും പ്രവേശനം എന്നിവ പോലുള്ള സൗജന്യമായ കാര്യങ്ങൾ ഉൾപ്പെടുന്നു.
വിശ്രമമുറികൾ, ഇൻഫോ പോയിൻ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പണമടച്ചുള്ള പ്രവർത്തനങ്ങൾ: ഒട്ടക/കുതിര സവാരി, ഹോട്ട് എയർ ബലൂൺ സവാരി, ഫൈൻ ഡൈനിംഗ്, റിസോർട്ട് ആക്റ്റിവിറ്റിസ് തുടങ്ങിയ അനുഭവങ്ങൾ പൊതു പ്രവേശന ടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
റാസ് അബ്രോക്കിൻ്റെ ഹൈലൈറ്റുകൾ
ഫിലിം സിറ്റി:
ഗെർല ഇറ്റാലിയൻ കോഫി & ചോക്ലേറ്റ് ഷോപ്പിൽ രുചികരമായ ട്രീറ്റുകൾ പരീക്ഷിക്കാൻ അവസരം.
ബ്ലൂ റിബൺ ഗാലറി സന്ദർശനം.
റാസ് അബ്രോക്ക് നേച്ചർ റൈഡിൽ പോകാം.
ഒട്ടക, കുതിരസവാരി ആസ്വദിക്കാം.
പരമ്പരാഗത കിഡ്‌സ് ഗെയിമുകൾ.
മജ്‌ലിസ് ഓഫ് അൽ ഹോഷിൽ ഖത്തറി സംസ്‌കാരം അനുഭവിച്ചറിയാം.
ടോർബ ഫാമിൽ ആർട്ട് ഇൻസ്റ്റാളേഷനുകളുണ്ട്.
ദ റാസ് അബ്രോക്ക് തിയറ്റർ കമ്പനിയുടെ ലൈവ് ഷോസ്.
സാഹസിക ഇഷ്‌ടപ്പെടുന്നവർക്ക് ദി ഡെസേർട്ട് എസ്കേപ്പ്:
ഒരു ബാർബിക്യു സെറ്റ് മെനു (ഒരാൾക്ക് QR 375) ഉപയോഗിച്ച് ഹ്യൂമോയിൽ നക്ഷത്രങ്ങൾക്ക് കീഴിൽ ഡൈനിങ്.
ഹോട്ട് എയർ ബലൂൺ സവാരി: QR 50-ന് 20 മിനിറ്റ്.
സൂര്യാസ്‌തമായ സമയത്ത് തത്സമയ ഡിജെകൾക്കൊപ്പം ചിൽ ഔട്ട് ലോഞ്ചിൽ വിശ്രമം.
അമ്പെയ്ത്ത്, ട്രാംപോളിൻ.
ഡെസേർട്ട് സ്വിംഗ്, സീഷോർ കാർസ് എക്‌സ്‌പോ എന്നിവ പോലുള്ള ആകർഷണങ്ങൾ.
ഫാൽക്കൺ, ഹണ്ടിംഗ് ഷോകൾ (ഓരോ സെഷനിലും 25 മിനിറ്റ്).
രാത്രി 7 മണിക്കും 8 മണിക്കും നക്ഷത്ര നിരീക്ഷണ സെഷനുകൾ.
വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുക അല്ലെങ്കിൽ ഹാബിറ്റാസ് കാർട്ടിൽ ഐസ്ക്രീം നുണയുക.
ഹാബിറ്റാസ് റിസോർട്ട്:
FS8 സ്റ്റുഡിയോ ഡേ പ്രോഗ്രാമുകൾ.
BE പൈലേറ്റ്‌സ് സെഷനുകൾ.