ദോഹ: ഫോക്കസ് ഇന്റര്‍നാഷണലിന്റെ ഖത്തര്‍ റീജിയണല്‍ അംഗങ്ങള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡിന്റെ ധാരണാ പത്രത്തില്‍ ഖത്തറിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പും ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണല്‍ അക്രെഡിറ്റേഷന്‍ ലഭിച്ച റിയാദ മെഡിക്കല്‍ സെന്റര്‍ ഒപ്പ് വച്ചു.
റിയാദ മെഡിക്കല്‍ സെന്ററിനു വേണ്ടി മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസയും ഫോക്കസ് ഖത്തറിനു വേണ്ടി സി ഒ ഒ അമീര്‍ ഷാജിയുമാണ് ധാരാണാ പത്രത്തില്‍ ഒപ്പ് വച്ചത്.
പ്രിവിലേജ് കാര്‍ഡിലെ ആനുകൂല്യങ്ങളെ കുറിച്ച് ജംഷീര്‍ ഹംസ വിശദീകരിച്ചു. പ്രസ്തുത ധാരണപ്രകാരം ഫോക്കസ് ഖത്തറിലെ അംഗങ്ങള്‍ക്കു ഇനിമുതല്‍ റിയാദ മെഡിക്കല്‍ സെന്ററില്‍ ചികില്‍സയ്ക്കും അനുബന്ധ സേവനങ്ങള്‍ക്കും പ്രത്യേക ആനുകൂല്യം ലഭ്യമാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സേവന സന്നദ്ധരായ ഖത്തറിലെ ഫോക്കസ് ഇന്റര്‍നാഷണലുമായി ഇത്തരമൊരു സംരഭത്തിനു തുടക്കം കുറിക്കുന്നതില്‍ അതിയായ ആഹ്‌ളാദമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ റിയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, ഫോക്കസ് ഇന്റര്‍നാഷണല്‍ സി എഫ് ഒ ഫായിസ് ഇളയേടത്ത്, ഡപ്യൂട്ടി സി ഇ ഒ സഫീറുസ്സലാം എന്നിവര്‍ സംസാരിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5