റയൽ മാഡ്രിഡ് vs പച്ചൂക്ക: ഈ സ്ഥലങ്ങളിൽ കാണാം വലിയ സ്‌ക്രീനിൽ ലൈവ് മാച്ച്!

ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 8 മണിക്ക് ആരംഭിക്കുന്ന FIFA ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഖത്തർ 2024 ലെ റയൽ മാഡ്രിഡും പച്ചൂക്കയും തമ്മിലുള്ള ഏറ്റുമുട്ടൽ ദോഹയിലും പരിസരത്തും നിരവധി വേദികളിൽ മത്സരം തത്സമയം പ്രദർശിപ്പിക്കും.            

ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഖത്തർ 2024 മത്സരം തത്സമയം പ്രദർശിപ്പിക്കുന്ന സ്ഥലങ്ങൾ ഇവയാണ്:

● ബരാഹത് മഷീറബ്: ഡിസംബർ 21 മുതൽ ജനുവരി 1 വരെയുള്ള ഗൾഫ് കപ്പ് 2024 മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാനും തയ്യാറെടുക്കുന്നു. 

● ലുസൈൽ സ്റ്റേഡിയത്തിന് സമീപം സ്ഥിതി ചെയ്യുന്ന ലുസൈൽ ബൊളിവാർഡ്

● കത്താറ: രണ്ട് സ്‌ക്രീനുകളിൽ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.

● മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്ന മറ്റൊരു വേദിയാണ് അൽ മഹാ ദ്വീപിലെ ലുസൈൽ വിൻ്റർ വണ്ടർലാൻഡ്.എന്നാൽ ഇവിടെ പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമാണ്.  അതേസമയം, ഡിസംബർ 18-ന് ജനിച്ചവർക്ക് പ്രവേശനം സൗജന്യമാണ്. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Exit mobile version