കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റീൻ ദിനങ്ങൾ കുറച്ചു

കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള ക്വാറന്റൈൻ കാലയളവ് കുറയ്ക്കാനുള്ള ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ജീവനക്കാരെ അറിയിച്ചു. പ്രാദേശിക അറബിക് ദിനപത്രമായ ‘അറയ’യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

രോഗലക്ഷണങ്ങളില്ലാത്തവരും കോവിഡ് നെഗറ്റീവുള്ളവരുമായ ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റൈൻ കാലാവധി 10 ദിവസത്തിൽ നിന്ന് ഏഴ് ദിവസമായി കുറച്ചതായാണ് റിപ്പോർട്ട്.  

കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ക്ലിനിക്കൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏഴാം ദിവസം, രോഗബാധിതനായ ജീവനക്കാരൻ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത പക്ഷം, റാപ്പിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലം നെഗറ്റീവാണെങ്കിൽ, എട്ടാം ദിവസം അയാൾക്ക് ജോലിയിൽ പ്രവേശിക്കാമെന്ന് എച്ച്എംസി സർക്കുലറിൽ അറിയിച്ചു.

Exit mobile version