ഖത്തറിന്റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചു, മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

ബുധനാഴ്ച്ച വൈകുന്നേരം 6 മണി വരെയുള്ള കാലാവസ്ഥ ആദ്യം ചില സ്ഥലങ്ങളിൽ മൂടൽമഞ്ഞ് നിറഞ്ഞതായിരിക്കും, പിന്നീട് മിതമായ ചൂടും ഭാഗികമായി മേഘാവൃതമായും മാറും, ചെറിയ തോതിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ദോഹ സിറ്റി ഉൾപ്പെടെ ചില പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചതായി സോഷ്യൽ മീഡിയയിൽ വകുപ്പ് പരാമർശിച്ചു.

പുറംകടലിൽ, കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ചിലപ്പോൾ കൂടുതലാകാനും ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കുന്നതിനാൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാറ്റ് വടക്കുകിഴക്ക് നിന്ന് തെക്കുകിഴക്ക് വരെ 5 മുതൽ 15 നോട്ട് വരെ വേഗതയിലും ചില സമയങ്ങളിൽ 21 നോട്ട് വരെ വേഗതയിലും വീശും.

കടൽത്തീരത്ത് തിരമാലകൾ 1 അടി മുതൽ 3 അടി വരെ ഉയരത്തിലാകും, ഇടിമിന്നലുള്ള മഴയിൽ 5 അടി വരെ ഉയരും.

ദൃശ്യപരത 4 മുതൽ 9 കിലോമീറ്റർ വരെയായിരിക്കും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version