ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മ യുണീക്കും ഖത്തർ മലയാളീസ് ഫിറ്റ്നസ് ക്ലബും റിയാദ മെഡിക്കൽ സെൻ്ററിന്റെ സഹകരണത്തോടെ ഖത്തർ ദേശീയ കായിക ദിനം ആഘോഷിച്ചു.
കേമ്ബ്രിഡ്ജ് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച്
‘Step In To Fitness’ എന്ന പേരിൽ നടന്ന പരിപാടിയിൽ
സുംബ സെഷനുകൾ, ഫിറ്റ്നസ് സെഷൻസ്, വടം വലി , ടീം ഗെയിമുകൾ, റിലാക്സേഷൻ ടെക്ക്നിക്ക് തുടങ്ങി നിരവധി പരിപാടികൾ നടന്നു.
സമൂഹത്തിന്റെ ഐക്യവും,ക്ഷേമവും വളർത്തുന്നതിൽ സ്പോർട്സിൻ്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു Step in to fitness പ്രോഗ്രാം.
ICBF-ൻ്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട MC അംഗങ്ങളായ ജാഫർ തയ്യിൽ, റഷീദ് അഹമ്മദ്, UNIQ പ്രസിഡൻ്റ് ലുത്ഫി കലമ്പൻ, ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, വർക്കിംഗ് സെക്രട്ടറി നിസാർ ചെറുവത്ത്, UNIQ സ്പോർട്സ്-വിംഗ് ലീഡ് സലാഹ് പട്ടാണി, ഖത്തർ മലയാളി പ്രധി നിധികൾ ബിലാൽ കെ. ടി, റഫീഖ് കല്ലേരി, ഷാഫി, ബിനാഫ്, നിസാം എന്നിവർ പങ്കെടുത്തു.
ഖത്തറിലെ പ്രമുഖ ഫിറ്റ്നസ് പരിശീലകരായ ഷഫീഖ് മുഹമ്മദ്, ജാസിം അൽ ഖലീഫ, സംഗീത ഉണ്ണി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകിയ ഫിറ്റ്നസ് സെഷനുകളിൽ 150 ഓളം ആളുകൾ പങ്കെടുത്തു.
ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ ആരോഗ്യം, ക്ഷേമം, കായിക മനോഭാവം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് യുണീഖ് സ്പോർട്സ് വിംഗ് ലീഡ് സലാഹ് പട്ടാണിയും ഖത്തർ മലയാളീസ് അഡ്മിൻ ബിലാലും അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE