ചൂടും ശക്തമായ കാറ്റും, വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി

ഈ വാരാന്ത്യത്തിലെ കാലാവസ്ഥയെക്കുറിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രവചനം നടത്തിയിട്ടുണ്ട്. പ്രവചനമനുസരിച്ച്, കടൽത്തീര പ്രദേശങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും ഉയർന്ന തിരമാലകളും പ്രതീക്ഷിക്കുന്നു. ചില സ്ഥലങ്ങളിൽ നേരിയ പൊടിപടലങ്ങളോ വീശിയടിക്കുന്ന പൊടിക്കാറ്റോ അനുഭവപ്പെടാം.

ഏപ്രിൽ 18 വെള്ളിയാഴ്ച്ച ചൂടുള്ള കാലാവസ്ഥയായിരിക്കും. പകൽ സമയത്ത് പരമാവധി 31 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 22 ഡിഗ്രി സെൽഷ്യസുമായി താപനില തുടരും. വടക്കുപടിഞ്ഞാറൻ കാറ്റ് 10 മുതൽ 20 നോട്ട് വരെ വേഗതയിൽ തുടരും, കാറ്റിന് 28 നോട്ട് വരെ വേഗതയുണ്ടാകാനും സാധ്യതയുണ്ട്. കടൽത്തീരത്ത് തിരമാലകളുടെ ഉയരം 9 അടി വരെ എത്തിയേക്കാം.

ഏപ്രിൽ 19 ശനിയാഴ്ച്ച, കാലാവസ്ഥ കൂടുതൽ ചൂടുള്ളതാകും. പകൽ താപനില 33 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, രാത്രിയിലെ താപനില ൨൨ ഡിഗ്രി സെൽഷ്യസും ആയിരിക്കും. വടക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് കാറ്റിന്റെ ദിശ മാറുകയും 5 മുതൽ 15 നോട്ട് വരെ വേഗതയിൽ വീശുകയും ചെയ്യും, ചിലപ്പോൾ 22 നോട്ട് വരെ വേഗതയിലെത്താം. മുൻ ദിവസങ്ങളെ അപേക്ഷിച്ച് കടൽ ശാന്തമായിരിക്കും, തിരമാലകൾ 2 മുതൽ 4 അടി വരെ ഉയരും, പക്ഷേ പകൽ സമയത്ത് അവ 7 അടി വരെ ഉയർന്നേക്കാം.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Exit mobile version