ഖത്തറിൻ്റെ സോവറിൻ വെൽത്ത് ഫണ്ട്, ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (QIA), 2026-ൽ ആരംഭിക്കുന്ന ഓഡിയുടെ ഔദ്യോഗിക ഫോർമുല 1 ടീമിന്റെ ഓഹരികൾ ചെറിയ തോതിൽ സ്വന്തമാക്കുന്നു. ഖത്തർ ഗ്രാൻഡ് പ്രിക്‌സിനിടെയാണ് ഈ കരാർ പ്രഖ്യാപിച്ചത്.
QIA ഓഡി ടീമുമായി ദീർഘകാല പങ്കാളിയായിരിക്കും. കൂടാതെ ടീമിനു വളരാനും അതിൻ്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നതിന് ധാരാളം പണം നിക്ഷേപിക്കും.
നിലവിൽ, ഈ ടീമിനെ സോബർ എന്നാണ് വിളിക്കുന്നത്, എന്നാൽ 2026-ൽ ഓഡി പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അതിൻ്റെ പേര് ഓഡി എന്നാക്കി മാറ്റും. ഖത്തറിന്റെ ഫണ്ടിംഗ് ടീമിനെ വേഗത്തിൽ വളരാൻ സഹായിക്കുമെന്നും ഭാവിയിലേക്കുള്ള പദ്ധതികളുടെ ഭാഗമാണിതെന്നും ഓഡിയുടെ സിഇഒ ഗെർനോട്ട് ഡോൾനർ പറഞ്ഞു.
ഔഡിയുടെ മാതൃ കമ്പനിയായ ഫോക്‌സ്‌വാഗൻ്റെ ഓഹരി ഉടമയാണ് QIA. ഫോർമുല 1 വളർച്ചയ്ക്ക് ഒരുപാട് സാധ്യതയുള്ള കായിക വിനോദമാണെന്ന് ക്യുഐഎയുടെ സിഇഒ മുഹമ്മദ് സെയ്ഫ് അൽ സൊവൈദി പറഞ്ഞു. F1-ൻ്റെ ആഗോള ജനപ്രീതിയും അതിൻ്റെ ബിസിനസ് സാധ്യതകളും മികച്ച നിക്ഷേപമാക്കി മാറ്റുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.