മുഷൈരിബ് പ്രോപ്പർട്ടീസിന്റെ 49 ശതമാനം ഓഹരികളും സ്വന്തമാക്കി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി

ഖത്തറിലെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ മുഷൈരിബ് പ്രോപ്പർട്ടീസ്, രാജ്യത്ത് സ്‍മാർട്ട്, പരിസ്ഥിതി സൗഹൃദ നഗര പദ്ധതികൾ വളർത്തുന്നതിനായി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുമായി (ക്യുഐഎ) പങ്കാളിത്തം ഉറപ്പിക്കുന്ന കരാറിൽ ഒപ്പുവെച്ചു.

കരാറിന്റെ ഭാഗമായി, മുഷൈരിബ് പ്രോപ്പർട്ടീസിൽ 49% ഓഹരി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി വാങ്ങി. സ്‍മാർട്ട് ആയ, ജനങ്ങളെ കേന്ദ്രീകരിച്ചുള്ള നഗരങ്ങൾ നിർമ്മിക്കുന്നതിനുള്ള കമ്പനിയുടെ പദ്ധതികളിൽ QIA-ക്കുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്. ഖത്തർ ഫൗണ്ടേഷനാണു ബാക്കിയുള്ള 51% ഓഹരികളിൽ ഭൂരിഭാഗവും സ്വന്തമാക്കിയിട്ടുള്ളത്.

ഖത്തർ നാഷണൽ വിഷൻ 2030-നെ പിന്തുണച്ചു കൊണ്ടുള്ള, സുസ്ഥിര റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വികസനം വേഗത്തിലാക്കാൻ ഈ പങ്കാളിത്തം സഹായിക്കും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള ലക്ഷ്യത്തെയും ഇത് പിന്തുണയ്ക്കുന്നു.

സുസ്ഥിര വികസനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തുക എന്ന ഖത്തറിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് ഈ നീക്കം. ഖത്തരി സംസ്‌കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്മാർട്ട് സാങ്കേതികവിദ്യ, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, വാസ്തുവിദ്യ എന്നിവയുടെ പേരിൽ മുഷൈരിബ് ഡൗൺടൗൺ ദോഹ ഇതിനകം തന്നെ ആഗോളതലത്തിൽ അറിയപ്പെടുന്നുണ്ട്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv

Exit mobile version