ഖത്തർ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെതാണെന്ന് അവകാശപ്പെട്ട് പുതിയ ട്രാഫിക് നിയമലംഘനങ്ങൾ ലിസ്റ്റ് ചെയ്ത് പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.
11 വയസ്സിന് താഴെയുള്ള കുട്ടികൾ മുൻസീറ്റിൽ ഇരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, കാറുകളിൽ ഉച്ചത്തിൽ പാട്ട് വെക്കുക എന്നിങ്ങനെയുള്ളവയ്ക്ക് ‘ഖത്തർ പോലീസിൽ നിന്ന് പുതിയ പിഴ’ എന്നവകാശപ്പെടുന്ന വ്യാജ നോട്ടിസ് ആണ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത് വിശദീകരിച്ചത്. വൺവേയിൽ ഡ്രൈവിംഗ്, കാറിനുള്ളിൽ പുകവലി എന്നിവയും മറ്റും പിഴയ്ക്കുള്ള കുറ്റങ്ങൾ ആന്നെന്ന് നോട്ടിസ് പറയുന്നു.
ആധികാരികത പരിശോധിക്കാതെ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതായി അധികൃതർ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ