ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഖത്തറിനെ പ്രകാശിപ്പിക്കുന്ന പ്രകാശമാനമായ രാത്രി ഷോട്ട് പുറത്ത് വിട്ട് ജാപ്പനീസ് ബഹിരാകാശയാത്രികൻ. എൻജിനീയറും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ) ബഹിരാകാശയാത്രികനുമായ ഡോ. വകത കൊയിച്ചിയാണ്, ചൊവ്വാഴ്ച ബഹിരാകാശത്ത് നിന്ന് ഖത്തറിന്റെ മനോഹരമായ ദൃശ്യം ട്വിറ്ററിൽ പങ്കിട്ടത്.
ഫെബ്രുവരി 2 നായി ഷെഡ്യൂൾ ചെയ്ത ബഹിരാകാശ യാത്രക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയ (ഐഎസ്എസ്) ത്തിലാണ് കൊയിച്ചി ഇപ്പോൾ ഉള്ളത്. “ഇന്ന് പറന്നപ്പോൾ ഖത്തറിലെ ദോഹയിലെ നഗര വിളക്കുകൾ വളരെ തിളക്കമുള്ളതായി കാണപ്പെട്ടു!” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
ഫോട്ടോയുടെ മധ്യഭാഗത്തായി, കോർണിഷിന്റെ ഏഴ് കിലോമീറ്റർ പ്രൊമെനേഡ് ഖത്തർ നിവാസികൾക്ക് എളുപ്പം തിരിച്ചറിയും. അതിനരികിൽ നിന്ന് അല്പം അകലെയായുള്ള ദ പേൾ ആൻഡ് ലുസെയ്‌ലും ചിത്രത്തിൽ വ്യക്തമാണ്.
ചിത്രത്തിന്റെ മുകളിൽ വലതുവശത്തുള്ള ദീർഘവൃത്താകൃതിയിൽ ഷഹാനിയ ഒട്ടക റേസ് ട്രാക്ക് സ്ഥിതി ചെയ്യുന്ന ലൊക്കേഷനും സൂക്ഷിച്ചു നോക്കിയാൽ കാണാം. ഫോട്ടോയുടെ താഴെ-വലത് വശത്ത് അൽ ബൈത്ത് സ്റ്റേഡിയം പ്രകാശമാനമായിരിക്കുന്നതും ദൃശ്യമാവും.
ഖത്തറിനെ കൂടാതെ, 59 കാരനായ ബഹിരാകാശ സഞ്ചാരി മറ്റ് രാജ്യങ്ങളുടെ വിവിധ ബഹിരാകാശ കാഴ്ചകൾ പങ്കിട്ടു, അതായത് ഇറ്റലിയിലെ സൂര്യാസ്തമയ കാഴ്ച, അബുദാബിയിലെ സായാഹ്ന ദൃശ്യം, മോണ്ടേറിയിലെ തെളിഞ്ഞ ആകാശം, മെക്‌സിക്കോ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi