തീവ്രവാദ വിരുദ്ധ-സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ: പരിശീലന പരിപാടിയിൽ പങ്കെടുത്ത് ഖത്തർ

മിഡിൽ-ഈസ്റ്റ്, നോർത്ത് ആഫ്രിക്ക രാജ്യങ്ങളിലെ തീവ്രവാദ വിരുദ്ധ പദ്ധതികളുമായി സഹകരിച്ച്, അറബ് രാജ്യങ്ങളുടെ ആഭ്യന്തര വകുപ്പുകളുടെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ തന്ത്രങ്ങൾ സംബദ്ധിച്ച വർക്ക്‌ഷോപ്പ് അരങ്ങേറി. വിഡിയോ കോണ്ഫറന്സിലൂടെ നടന്ന പരിശീലനപരിപാടിയിൽ ഖത്തർ ആഭ്യന്തര വകുപ്പ് പങ്കുകൊണ്ടു. വ്യത്യസ്തയിനം കുറ്റകൃത്യങ്ങളെ നേരിടാനാവശ്യമായ പ്രത്യേക അന്വേഷണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര നടപടിക്രമങ്ങളും യൂറോപ്യൻ യൂണിയൻ മാർഗ്ഗനിർദ്ദേശങ്ങളും വർക്ക്ഷോപ്പ് ചർച്ച ചെയ്തു, കൂടാതെ നിയമപരമായ സംരക്ഷണവും ഇലക്ട്രോണിക് തെളിവുകളും മറ്റ് ബന്ധപ്പെട്ട വിഷയങ്ങളും പഠനത്തിൽ ഭാഗമായി.

പ്രത്യേക അന്വേഷണ രീതികളുമായി ബന്ധപ്പെട്ട് അന്തർദേശീയ, ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ശൈലികളുടെ വിശകലനവും ശിൽപശാലയിലുണ്ടായി. ഖത്തർ ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ നാസർ അബ്ദുള്ള അൽ മഹ്മൂദ് നിരവധി സ്പെഷ്യലൈസ്ഡ് ഓഫീസർമാർക്കൊപ്പം വർക്ക് ഷോപ്പിൽ ഖത്തറിനെ പ്രതിനിധീകരിച്ചു.

Exit mobile version