യുണീഖ് മെഡിസ്പോർട് 24 ബാഡ്മിണ്ടൺ ടൂർണമെന്റിന് പ്രൗഢോജ്വല സമാപനം

ജിസിസി യിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണ ൽമാർക്കായി ന്യൂ വിഷൻ ബാഡ്മിന്റൺ അക്കാദമിയുടെ സഹകരണത്തോടെ സംഘപിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ആൽഫ ക്യാമ്ബ്രിഡ്ജ് സ്കൂളിൽ സെപ്റ്റംബർ 6 വെള്ളിയായ്ച്ച സമാപിച്ചു.

ടൂർണമെന്റിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 50 ഓളം ടീമുകൾ പങ്കെടുത്തു.

വാശിയേറിയ മത്സരങ്ങളിൽ മെൻസ് ഡബിൾസ് വിഭാഗത്തിൽ മിഥുൻ ജോസ് അബ്ദുൽ സത്താർ സഖ്യം ജേതാക്കളും അനസ് ഇബ്രാഹിം ഡോക്ടർ ഷമീർ സഖ്യം റണ്ണേഴ്സും ആയി.

മെൻസ് സിംഗിൾസ് വിഭാഗത്തിൽ ജയിന്റോ ജേതാവും അബ്ദുൽ സത്താർ റണ്ണേഴ്സും ആയപ്പോൾ വിമൻസ് സിംഗിൾസ് വിഭാഗത്തിൽ ആശ്ന ബഷീർ ജേതാവും സ്മിത ടോണി ജോർജ് റണ്ണേഴ്സും
ആയി.

വിമൻസ് ഡബിൾസ് വിഭാഗത്തിൽ ഡോക്ടർ ധന്യ പ്രജീഷ് ഡെന്ന സാബി സഖ്യം ജേതാക്കളും നീദു കെ എബ്രഹാം മെർലി എബ്രഹാം സഖ്യം റണ്ണേഴ്സും ആയി.

മിക്സഡ് ഡബിൾസ് വിഭാഗത്തിൽ മിഥുൻ ജോസ് നീദു കെ എബ്രഹാം സഖ്യം ജേതാക്കളും ജോസഫ് ജോൺസൻ ഡോക്ടർ ധന്യ പ്രജീഷ് സഖ്യം റണ്ണേഴ്സും ആയി.

പ്രമുഖ ബാഡ്മിന്റൺ താരവും ന്യൂ വിഷൻ ബാഡ്മിന്റൺ അക്കാദമി ഫൗണ്ടറും ചീഫ് കോച്ചുമായ ശ്രീ. മനോജ്‌ സാഹിബ്ജാ നെയും ൻ. വി. ബി. സ് ഫൗണ്ടറും സി.ഇ. ഒ യുമായ ശ്രീമതി ബേനസിർ മനോജിനെയും ഇന്റർനാഷണൽ ബാഡ്മിന്റൺ താരം ശ്രീ. പവൻ കുമാറിനെയും യുണീഖ് ചടങ്ങിൽ ആദരിച്ചു.

യുണീഖ് ജനറൽ സെക്രട്ടറി ശ്രീമതി ബിന്ദു ലിൻസൺ ഉത്ഘാടനം ചെയ്തു, യുണീഖ് ആക്ടിങ് പ്രസിഡന്റ്‌ ശ്രീമതി സ്മിത ദീപുവിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ ഐ. ബി. പി. സി വൈസ് പ്രസിഡന്റ്‌ ശ്രീ. സന്തോഷ്‌, ൻ. വി. ബി.സ് ഫൗണ്ടറും ചീഫ് കോച്ചുമായ ശ്രീ. മനോജ്‌ സാഹിബ്ജാൻ, ൻ. വി. ബി. എസ് ഫൗണ്ടറും സി. ഇ. ഒ യുമായ ശ്രീമതി ബേനസീർ മനോജ്‌, ഇന്റർനാഷണൽ ബാഡ്മിന്റൺ താരം ശ്രീ. പവൻ കുമാർ കെ. വി, ഇന്ത്യൻ ഡോക്ട്ടേഴ്‌സ് ക്ലബ്‌ സ്പോർട്സ് സെക്രട്ടറി ഡോ. ധന്യ പ്രജീഷ്, ഫി. ൻ. ക്യു പ്രസിഡന്റ്‌ ശ്രീ. ബിജോയ്‌ ചാക്കോ, ഐഫാഖ് വൈസ് പ്രസിഡന്റ്‌ ശ്രീ. അക്ബർ, ഖ്യു. ൽ. എം ബിസ്സിനെസ്സ് ഡെവലപ്പ്മെന്റ് മാനേജർ ശ്രീ. നിക്സൺ, ഐ. പി. ഫ്. ഖ്യു എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ഹുസൈൻ, യുണീഖ് അഡ്വൈസറി ബോഡ് വൈസ് ചെയർ പേഴ്സൺ ശ്രീമതി മിനി സിബി, മറ്റ് യുണീഖ് ഭാരവാഹികളും ചേർന്ന് വിജയികൾക്ക് മെഡലും ട്രോഫിയും സമ്മാനത്തുകയും കൈമാറി.
അസോസിയേഷൻ ഓഫ് ബാഡ്മിന്റൺ അക്കാദമിസ് ഇൻ ഖത്തർ-അപക്സ് ബോഡി മാച്ച് കൺട്രോളിംഗിങ് നിർവഹിച്ചു.

കാണിക്കൾക്കായി ഖത്തറിലെ പ്രമുഖ ബാഡ്മിന്റൺ സിംഗിൾ താരങ്ങളായ ഗോഡ്വിൻ ഒലൂഫ, യുവരാജ് മുനുസാമി, കുട്ടികളായ റിയ കുര്യൻ, അഡ്ലിൻ മേരി സോജൻ എന്നിവരുടെ പ്രദർശന മത്സരവും നടന്നു.

പങ്കെടുത്തവർക്കും സ്പോൺസെസിനും പിന്നിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും നന്ദിയും ഇന്ത്യൻ ഹെൽത്ത്കെയർ കമ്മ്യൂണിറ്റിയുടെ കായിക മികവിനായി ഇത്തരം സ്പോർട്സ് ഇവന്റുകൾ തുടർന്നും സംഘടിപ്പിക്കുമെന്നും യുണീഖ് കായിക വിഭാഗം അംഗം ജയപ്രകാശ് കൊട്ടിലിങ്ങൽ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version