ഖത്തർ കെ.എം.സി.സി. നരിപ്പറ്റ പ്രവർത്തക കൺവെൻഷൻ – ഫ്ലാഗ് ഓഫ് സംഘടിപ്പിച്ചു

പുതുതായി നിലവിൽ വന്ന ഖത്തർ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രഥമ പ്രവർത്തക കൺവെൻഷനും ആദരവ് പരിപാടിയും നജ്മ ഏഷ്യൻ സ്റ്റാർ ഹാളിൽ നടന്നു.

സ്നേഹ സുരക്ഷാ പദ്ധതിയും അംഗത്വ കാമ്പയിനും ഡിജിറ്റൽ വൽക്കരിക്കുന്നതിന് നേതൃത്വം നൽകിയ സംസ്ഥാന ഐ. ടി. വിങ് ചെയർമാൻ അനീസ് നരിപ്പറ്റ, എസ്. എസ്. പി. ചെയർമാൻ എം. ടി. പി. മുഹമ്മദ് കുഞ്ഞി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് കേളോത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീർ ഉത്ഘാടനം ചെയ്തു . ഹാഫിള് സുഹൈൽ ഖിറാ അത്ത് നടത്തി. ജാഫർ തയ്യിൽ സംഘടന – സംഘാടനം എന്ന വിഷയത്തിലും കണ്ണീരൊപ്പുന്ന തൂവാല എന്ന വിഷയത്തിൽ എം.ടി.പി. മുഹമ്മദ് കുഞ്ഞിയും പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കുന്ന 2023 ലെ കലണ്ടർ പ്രകാശനം ജില്ലാ പ്രസിഡന്റ് ബഷീർ ഖാൻ കൊടുവള്ളി ജാഫർ തയ്യിലിനു നൽകി നിർ വഹിച്ചു.

പി എ തലായി, ഉബൈദ് സി. കെ. ഷംസു വാണിമേൽ, ഫൈസൽ കേളോത്ത്, സലാം കെ പി, അജ്‌മൽ ടി. കെ, യാസർ ടി, ലത്തീഫ് പാതിരിപ്പറ്റ, റഫീഖ് കെ പി, ശരീഫ് കെ പി, ബഷീർ കെ കെ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സത്താർ ചപ്പാളി സ്വാഗതവും ഖജാൻജി റിയാസ് മീത്തൽ വയൽ നന്ദി പറഞ്ഞു.

Exit mobile version