ഗാസ മുനമ്പിൽ നിന്ന് അൽ-അരിഷ് നഗരത്തിലൂടെ ഖത്തർ റെസിഡൻസിയുള്ള 89 ഫലസ്തീനികളെ ഖത്തറിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. ഈജിപ്തിന്റെ സഹായത്തോടെ ഖത്തർ സായുധ സേനയുടെ വിമാനത്തിലാണ് ഇവരെ ഒഴിപ്പിച്ചത്.
ഗാസ മുനമ്പിൽ കുടുങ്ങിക്കിടക്കുന്ന ഖത്തർ റെസിഡൻസി ഹോൾഡർമാരെ ഒഴിപ്പിക്കാനായി ഖത്തർ പ്രത്യേക രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം സാധാരണക്കാരെ സംരക്ഷിക്കുന്നതിനും അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുമായി ഗാസ മുനമ്പിലെ ഖത്തറിന്റെ മാനുഷിക ശ്രമങ്ങൾ തുടരുകയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv