ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മാരകശേഷിയുള്ള മയക്കുമരുന്ന് പിടികൂടി

ഖത്തറിലേക്ക് മാരകമായ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.

ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത വീഡിയോ പ്രകാരം രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരനിൽ നിന്ന് മെതാംഫെറ്റാമൈൻ എന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

ഇയാളുടെ ബാഗേജിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ 3.4 കിലോയോളം മയക്കുമരുന്ന് ഉദ്യോഗസ്ഥർ പിടികൂടി.

Exit mobile version