ടോക്കിയോ ഒളിമ്പിക്സിൽ ഖത്തറിന് വീണ്ടും മെഡൽ നേട്ടം. ശനിയാഴ്ച രാവിലെ നടന്ന, ബീച്ച് വോളിബോൾ മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫ് വിജയിച്ചാണ് ഖത്തറിന്റെ ഷെരീഫ് യൂനുസ്-ടിജാൻ അഹമ്മദ് ജോഡി വെങ്കലം കരസ്ഥമാക്കിയത്. ലാത്വിയയുടെ മർട്ടിൻസ് പ്ലാവിൻസ്, എഡ്ഗാർസ് ടോക്ക്‌സ് ജോഡിയെ ആണ് ഖത്തർ താരങ്ങൾ 21-12, 21-18 സ്‌കോർ നിലയിൽ തകർത്തത്. മത്സരത്തിലുടനീളം ശക്തമായ സ്പൈക്കുകളുമായി ഖത്തർ താരങ്ങൾ ആധിപത്യം നിലനിർത്തി.
നോർവേയുടെ ക്രിസ്ത്യൻ സോറം, ആന്ഡേഴ്‌സ് മോൾ ജോഡി റഷ്യയുടെ വിയാചെസ്ലാവ് ക്രാസിൽനിക്കോവ്, ഒലെഗ് സ്റ്റോയനോവ്സ്കി എന്നിവരെ 21-17, 21-18 എന്ന സ്കോറിന് തോൽപ്പിച്ച് ഫൈനലിൽ ഇരു ടീമും യഥാക്രമം സ്വർണ്ണവും വെള്ളിയും കരസ്ഥമാക്കി.
ഖത്തറിന്റേത് ടോക്കിയോ ഒളിമ്പിക്സിലെ മൂന്നാമത്തെയും ഒളിമ്പിക്സ് ചരിത്രത്തിലെ എട്ടാമത്തെയും മെഡൽ നേട്ടമാണ്. ബീച്ച് വോളിബോളിൽ ഖത്തർ ആദ്യമായാണ് മെഡൽ നേടുന്നത്.