ദോഹ: നവംബർ 26 മുതൽ ഡിസംബർ 4 വരെ, ഖത്തറിൽ നിശ്ചിത റോഡുകളിൽ തിരക്കേറിയ മണിക്കൂറുകളിൽ ഹെവി വാഹനങ്ങൾക്കും ബസ്സുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പബ്ലിക് ട്രാൻസ്‌പോർട്ട് ബസ്സുകൾക്കും സ്‌കൂൾ ബസ്സുകൾക്കും നിരോധനം ബാധകമാകില്ല.
രാവിലെ 6 മുതൽ 8 വരെയും, ഉച്ചയ്ക്ക് 12 മുതൽ 3 വരെയും, വൈകിട്ട് 5 മുതൽ രാത്രി 10 വരെയുമാണ് നിരോധിത മണിക്കൂറുകൾ.
നിരോധനം ബാധകമാകുന്ന റോഡുകൾ: എ റിംഗ്, ബി റിംഗ്, സി റിംഗ്, 22 ഫെബ്രുവരി, സബാഹ് അൽ അഹ്മദ് കോറിഡോർ, മുഹമ്മദ് ബിൻ ഥാനി സ്ട്രീറ്റ്, അൽ മർഖിയ സ്ട്രീറ്റ്, അൽ ഇസ്തിഖ്ലാൽ സ്ട്രീറ്റ്
അറബ് കപ്പ് സ്റ്റേഡിയങ്ങൾക്ക് പരിസരമുള്ള റോഡുകളിൽ, രാത്രി 1 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ മാത്രമേ ട്രക്കുകൾക്ക് ഓടാനാവൂ. ബാക്കി മുഴുവൻ സമയവും നിരോധനമുണ്ട്.
Heavy vehicles and buses are banned from entering the listed roads from November 26 to December 4, 2021, at peak hours. #MoIQatar pic.twitter.com/9YgYNs8YAR
— Ministry of Interior (@MOI_QatarEn) November 25, 2021