ഖത്തർ ലോകകപ്പ് എൻട്രി വിസയായ ഹയ്യ കാർഡ് ഉള്ളവർക്ക് സൗദി അറേബ്യയിലേക്ക് സൗജന്യ മൾട്ടിപ്പിൾ എൻട്രി വിസ രാജ്യം വാഗ്ദാനം ചെയ്തിരുന്നു. മുസ്ലിം വിശ്വാസികൾക്ക് നവംബർ 11 മുതൽ ഹയ്യ ഉപയോഗിച്ച് ഉംറക്ക് അപേക്ഷിക്കാനും രാജ്യം അനുവാദം നൽകി. എന്നാൽ ഹയ്യ ഉപയോഗിച്ച് പലർക്കും പ്ലാറ്റ്ഫോമിൽ വിസ അപേക്ഷ സാധിക്കുന്നില്ല എന്ന പരാതി ഈ ദിവസങ്ങളിൽ ഉണ്ടായി.
ക്യൂഐഡി ഉപയോഗിച്ച് ഹയ്യ കാർഡ് എടുത്തവർക്ക് ആണ് വിസ അപേക്ഷ തടസ്സം നേരിട്ടത്. പാസ്പോർട്ട് നമ്പർ നൽകി ഹയ്യ കാർഡ് ഉള്ളവർക്ക് അപേക്ഷ നടപടികൾ പൂർത്തിയാക്കാം.
നിലവിൽ, സൗദിയുടെ ഓണ്ലൈൻ വിസ പ്ലാറ്റ്ഫോം ഹയ്യ കാർഡ് അപ്ലോഡ് ചെയ്യാനുള്ള ഓപ്‌ഷൻ മാറ്റിയിട്ടുണ്ട്. പകരം നേരിട്ട് പാസ്‌പോർട്ട് അപ്ലോഡ് ചെയ്താൽ മതിയാകും. പാസ്‌പോർട്ട് നേരിട്ട് ഹയ്യ ഡാറ്റാബേസുമായി ലിങ്ക് ചെയ്തിട്ടുള്ളതിനാൽ ഹയ്യ ഹോൾഡർമാരെ അധികൃതർ തിരിച്ചറിയും.
അതേസമയം, ഖത്തർ റെസിഡന്റ് ആയ ആർക്കും ജിസിസി താമസകാർക്കുള്ള ഇവിസ സേവനം ഇപ്പോഴും പ്രയോജനപ്പെടുത്താവുന്നതാണ്. https://visa.mofa.gov.sa/
ഖത്തർ ഐഡിയുള്ള പലരും അവരുടെ ഐഡി നമ്പർ ഉപയോഗിച്ച് ഹയ്യക്ക് അപേക്ഷിക്കുമ്പോൾ ഇപ്പോൾ എറർ സന്ദേശമാണ് ലഭിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu